കോഴിക്കോട്: വിവാദ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളി ഏതു സമയവും പൂട്ടിയേക്കുമെന്ന് ഉടമയും മാനേജിങ് എഡിറ്ററുമായ ഷാജൻ സ്കറിയ. അദ്ദേഹം ഏതാനും സമയം മുമ്പ് മറുനാടൻ മലയാളിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മറുനാടൻ മലയാളിയുടെ ഫേസ്ബുക്ക് പേജും ഓൺലൈൻ ടി.വിയായ മറുനാടൻ ടി.വിയും ഹാക്ക് ചെയ്ത സാഹര്യത്തിലാണ് ഷാജൻ സ്കറിയയുടെ പ്രതികരണം. ഇന്നലെ വൈകീട്ടോടെയാണ് പോർട്ടലിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തത്.
അതിനാൽ ഇന്നലെ രാത്രി 9 മണിക്ക് ശേഷം ഫേസ്ബുക്ക് പേജിൽ പുതിയ വാർത്തകളൊന്നും പങ്ക് വച്ചിട്ടില്ല. യൂടൂബ് പേജിൽ വീഡിയോകളും പുതിയത് ഇല്ല.
നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയി അതിനെയൊക്കെ അതിജീവിച്ച് സധൈര്യം മുന്നോട്ടുപോയ ‘മറുനാടൻ മലയാളി’ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. ഒരുപക്ഷെ ഇല്ലാതായാൽ പോലും അദ്ഭുതപ്പെടേണ്ടതില്ലെന്നും 18 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ അദ്ദേഹം വിശദീകരിച്ചു.
“മറുനാടന്റെ ഫേസ്ബുക്ക് പേജ് കഴിഞ്ഞ ദിവസം ആരോ ഹാക്ക് ചെയ്തു. മറുനാടൻ ടി.വി എന്ന് പരിശോധിച്ചാൽ ഇപ്പോൾ കിട്ടുകയില്ല.
ഒരു മില്യണോടടുത്ത് ഫോളോവേഴ്സുള്ള ടി.വി പേജാണ് അപ്രത്യക്ഷമായിരിക്കുന്നത്. യു ട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
മറുനാടനെ പൂട്ടിക്കെട്ടുമെന്ന് വെല്ലുവിളിച്ച അൻവറായിരിക്കും ഇതിന് പിന്നിലെന്ന് ന്യായമായും സംശയിക്കുന്നു. അൻവറിനെ മുന്നിൽ നിർത്തി ഈ നാട്ടിലെ ഛിദ്ര ശക്തികൾ ഞങ്ങൾക്കെതിരെ ഒരുമിക്കുന്നതാണ്.
മൂന്ന് കൂട്ടരാണ് ഞങ്ങളെ പൂട്ടിക്കെട്ടാൻ കോടിക്കണക്കിന് രൂപ മുടക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ഒന്ന് പിണറായിസ്റ്റുകൾ എന്ന് ഞങ്ങൾ വിളിക്കുന്ന അടിമകൾ, രണ്ട് ഇസ്ലാമിസ്റ്റുകൾ എന്ന് ഞങ്ങൾ വിളിക്കുന്ന രാജ്യവിരുദ്ധർ, മൂന്ന് എല്ലാവരാലും സ്തുതിഗീതങ്ങൾ മാത്രം കേട്ട് തഴമ്പിച്ച തട്ടിപ്പും വെട്ടിപ്പും നടത്തി നാട്ടുകാരെ പറ്റിച്ചു കഴിയുന്ന കളങ്കിതരായ വൻകിട
ബിസിനസ് ഭീമന്മാർ… ഈ മൂന്നു കൂട്ടരും ഒരുമിക്കുമ്പോൾ ഇവർക്ക് പണത്തിന് കുറവില്ല, അധികാരത്തിന് കുറവില്ല, സ്വാധീനത്തിന് കുറവില്ല. ഇവരോടാണ് ഞങ്ങൾ പോരാടി പരാജയത്തിന്റെ വക്കിലെത്തി നിൽക്കുന്നത്.
ഞങ്ങളെ അവിടെനിന്ന് കരകയറ്റാൻ പ്രേക്ഷകർക്ക് മാത്രമേ കഴിയൂ. അതിനാൽ പുതുതായി തുടങ്ങിയ പേജ് ലൈക് ചെയ്യണം’, സാജൻ അഭ്യർഥിച്ചു.
‘എന്നെ തെരുവിലിട്ട് തല്ലുക എന്നതാണ് ഇപ്പോൾ ഇവരുടെ പ്രധാന അജണ്ട. അതിനുള്ള അന്തരീക്ഷം അവർ ഭംഗിയായി ഒരുക്കിക്കൊണ്ടിരിക്കുന്നു.
രാജ്യത്തുടനീളം കേസ് കൊടുത്ത് ബുദ്ധിമുട്ടിക്കുക എന്നതാണ് മറ്റൊരു രീതി. പരാതി കിട്ടിയിട്ടുണ്ടെന്നും ഹാജരാവണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിൽനിന്നും വിളി വന്നുകൊണ്ടിരിക്കുന്നു.
മറുനാടനെതിരെ രാജ്യത്തെമ്പാടും കേസ് കൊടുക്കാൻ പ്രോത്സാഹനം നൽകുന്നു. തിരുവനന്തപുരം കോർപറേഷനെ ഉപയോഗിച്ചും ഞങ്ങൾക്കെതിരെ നടപടിയെടുക്കാൻ നീക്കം നടക്കുന്നു.
എന്റെ തൊഴിലുമായി ഒരു ബന്ധവും ഒരു ഉത്തരവാദിത്തവും ഇല്ലാത്ത ഭാര്യക്കെതിരെ പോലും നിരന്തരം വ്യാജ പരാതികൾ നൽകാൻ ചിലർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മടുത്ത് സർക്കാർ ഉദ്യോഗം അവസാനിപ്പിച്ചാലോ എന്ന ചിന്തയിലാണ് അവർ.
തന്നെ പിന്തുണക്കുന്നവരുടെയും ജീവിതം പ്രതിസന്ധിയിലാവുന്നു. ഞാൻ മുസ്ലിം വിരുദ്ധനാണെന്നും വ്യാജവാർത്തക്കാരനാണെന്നും ഉള്ള ഒരു കളം ഒരുക്കിയിരിക്കുകയാണവർ.
അതുകൊണ്ട് എന്നെ പിന്തുണക്കാൻ പലരും ഭയക്കുന്നു. ബി.ആർ.എം ഷഫീറും രമ്യ ഹരിദാസും ശോഭ സുരേന്ദ്രനും മുരളി തുമ്മാരുകുടിയും ജോയ് മാത്യുവുമെല്ലാം ഇപ്പോൾ പീഡനമേറ്റുവാങ്ങുന്ന കാഴ്ചയാണ്” ഷാജൻ സ്കറിയ വിഡിയോയിൽ പറഞ്ഞു.
ഏതാനും ദിവസങ്ങളായി മറുനാടൻ മലയാളിക്കെതിരേ അൻവർ എം.എൽ.എ ഫേസ്ബുക്കിൽ കുറിപ്പുകൾ ഇട്ട് വരികയായിരുന്നു. യൂട്യൂബ് ചാനൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജരേഖ ഉപയോഗിച്ചാണെന്ന് കഴിഞ്ഞദിവസം കുറിപ്പിട്ട
അൻവർ, പോർട്ടൽ പൂട്ടിക്കെട്ടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. “നിന്റെ പട്ടത്തെ ഓഫിസില്‍നിന്ന് നിന്നെ താഴെ ഇറക്കും.
അതിനിപ്പോ നിന്റെ ഓശാരമൊന്നും വേണ്ട. വെറുതെ പൂട്ടുമെന്നല്ല പറഞ്ഞത്.
“പൂട്ടിക്കും” എന്നാണ് പറഞ്ഞത്. രജിസ്ട്രാര്‍ ഓഫ് കമ്ബനീസില്‍ വ്യാജരേഖ ചമച്ച്, നീ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിന്റെ Tidings Digital Publications Private Limited എന്ന കമ്ബനിയുടെ നിലവിലെ രജിസ്ട്രേഷൻ കാൻസല്‍ ചെയ്യിപ്പിച്ചിരിക്കും.
നിന്റെ വീട്ടിലിരിക്കുന്ന ആളുകളെ ഉള്‍പ്പെടെ വ്യാജരേഖാ നിര്‍മാണ കേസില്‍ നിയമപ്രകാരം തന്നെ പ്രതികളാക്കും. തടുക്കാനൊക്കുമെങ്കില്‍ നീ ഒന്ന് തടുത്ത് കാണിക്ക്.
നീ ഞെളിഞ്ഞിരുന്ന് വിഡിയോ തള്ളുന്ന ആപ്പീസ് ഞാൻ പൂട്ടിക്കും.”എന്നിങ്ങനെയായിരുന്നു അന്‍വറിന്റെ മുന്നറിയിപ്പ്. കൂടാതെ മറുനാടൻ മലയാളി യൂട്യൂബ് ചാനല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജ രേഖ ഉപയോഗിച്ചെന്ന് പി വി അൻവര്‍ എംഎല്‍എ ആരോപിക്കുകയും രേഖകള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരില്‍ വ്യാജ രേഖ നിര്‍മ്മിച്ച് അത് മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുന്നത് ബിഎസ്എൻഎല്ലിന് നിയമനടപടി സ്വീകരിക്കാവുന്ന വിഷയമാണെന്നും അൻവര്‍ പറഞ്ഞിരുന്നു. അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് ഷാജൻ സ്കറിയക്കെതിരെ നിരവധി കേസുകളുണ്ട്.
വ്യവസായി എം.എ യൂസഫലി, നടൻ പൃഥ്വിരാജ് തുടങ്ങിയവരെല്ലാം കേസ് നടപടികളുമായി മുന്നോട്ടുപോകുകയാണ്. ലുലു ഗ്രൂപ്പിനും ചെയര്മാൻ എം.എ യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ വിഡിയോകള്‍ പിൻവലിച്ചില്ലെങ്കില്‍ ‘മറുനാടൻ’ ചാനല്‍ പൂട്ടാൻ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടിരുന്നു.
24 മണിക്കൂറിനകം വിവാദ വിഡിയോകളും വാര്‍ത്തകളും പിൻവലിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കിൽ അടുത്ത വാദം കേൾക്കുന്നത് വരെ ചാനൽ നിർത്തിവയ്ക്കാൻ ഗൂഗിളിനും യൂട്യൂബിനും കോടതി നിർദേശം നല്‍കിയിരുന്നു.
തനിക്കെതിരായ വ്യാജ ആരോപണങ്ങള്‍ക്കെതിരെ സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നുമുള്ള മുന്നറിയിപ്പുമായി ദിവസങ്ങള്‍ക്ക് മുമ്ബാണ് പൃഥ്വിരാജ് രംഗത്തുവന്നത്. The post ‘മൂന്ന് കൂട്ടരാണ് ഞങ്ങളെ പൂട്ടിക്കെട്ടാൻ കോടിക്കണക്കിന് രൂപ മുടക്കി രംഗത്തിറങ്ങിയിരിക്കുന്നത്, ‘മറുനാടൻ മലയാളി’ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്.
ഒരുപക്ഷെ ഇല്ലാതായാൽ പോലും അദ്ഭുതപ്പെടേണ്ടതില്ല’; മറുനാടന്‍ ഏത് സമയവും പൂട്ടിയേക്കുമെന്ന് ഷാജൻ സ്കറിയ appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

