സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിവാദങ്ങൾ കനക്കുന്നതിനിടയിൽ സംസ്ഥാനത്ത് ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകൾ പണി തുടങ്ങി.
ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി സംസ്ഥാനത്ത് എ ഐ ക്യാമറകൾ. കെൽട്രോണും ഗതാഗത വകുപ്പും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും പൊതുജനങ്ങളിൽ നിന്നും പിഴ ഈടാക്കാൻ തന്നെയാണ് സർക്കാർ തീരുമാനം.
പൊതുജനത്തിന്റെ ഭാഗത്ത് നിന്ന് സമ്മിശ്ര പ്രതികരണം ഉയരുമ്പോൾ അഴിമതി ക്യാമറയെന്ന് ആരോപിച്ച് കടുത്ത പ്രതിഷേധത്തിലാണ് പ്രതിപക്ഷം. സംസ്ഥാനത്തുടനീളം റോഡിൽ ക്യാമറകൾ സജ്ജമായി.
നിയമം ലംഘിക്കുന്നവരെ ഉടനടി പിടികൂടും. ഓരോ തവണ നിയമം ലംഘിക്കുമ്പോഴും വലിയ പിഴയാണ് ചുമത്തുന്നത്.
ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 500 രൂപ പിഴയീടാക്കും. ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ 2000 ഈടാക്കും.
അനധികൃത പാർക്കിംഗിന് 250 രൂപയും അമിത വേഗത്തിന് 1500 രൂപയും ഈടാക്കും. നിയമലംഘനം ഓരോ തവണ ക്യാമറയിൽ പകർത്തുമ്പോഴും പിഴ ആവർത്തിക്കും.
രണ്ടിലേറേ പേർ ടൂവീലറിൽ യാത്ര ചെയ്താൽ 1000 രൂപയാണ് പിഴ. മൂന്നാമത്തെയാൾ 12 വയസസിൽ താഴെയുള്ള കുട്ടിയെങ്കിൽ തൽക്കാലം പിഴ നോട്ടീസ് അയക്കില്ല.
രാത്രികാല ദൃശ്യങ്ങൾ അടക്കം പകർത്താനാകുന്ന 692 ക്യാമറകളാണ് സജ്ജമായിട്ടുള്ളത്. 34 ക്യാമറകൾ കൂടി ഉടൻ സജ്ജമാകും.
തുടക്കത്തിൽ ദിവസം 25,000 പേര്ക്ക് നോട്ടീസ് അയക്കും. അപ്പീലിനും അവസരമുണ്ടാകും.
കോടികളുടെ അഴിമതി ആരോപിക്കുന്ന പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലാണ്. ക്യാമറകൾക്ക് മുന്നിൽ വൈകീട്ട് യുഡിഎഫ് പ്രതിഷേധിക്കും.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, പ്രതിപക്ഷ നേതാവ് വിഡി സതീശന്, രമേശ് ചെന്നിത്തല തുടങ്ങിയനേതാക്കൾ വിവിധയിടങ്ങളിൽ പ്രതിഷേധത്തിന് നേതൃത്വം നൽകും. റോഡ് ക്യാമറ ഇടപാടിൽ അടിമുടി അഴിമതിയെന്നാണ് കോൺഗ്രസ് ആരോപണം.
അഴിമതിക്ക് നിരവധി തെളിവുകൾ നൽകിയിട്ടും സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. The post എഐ ക്യാമറകൾ പണി തുടങ്ങി !!;നിയമലംഘനങ്ങൾ നടത്തിയവർക്ക് പിഴ ഈടാക്കി സംസ്ഥാനത്തെ എഐ ക്യാമറക്കണ്ണുകൾ; ഹെൽമെറ്റില്ലാതെയും, സീറ്റ്ബൽറ്റിടാതെയും നിരത്തുകളിൽ നിയമം ലംഘിച്ചവർക്ക് വിത്ത് ഫോട്ടോ ഉൾപ്പെടെ നോട്ടീസ്; സമ്മിശ്ര പ്രതികരണവുമായി പൊതുജനം appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

