ലണ്ടന്‍: 15-കാരി വിദ്യാര്‍ഥിനിയുമായി സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ട മുന്‍നിര സ്വകാര്യ വിദ്യാലയത്തിലെ അധ്യാപികയ്ക്ക് ജയില്‍ശിക്ഷ.
പെണ്‍കുട്ടിയുമായി രണ്ടുകൊല്ലത്തിലധികം അടുപ്പമുണ്ടായിരുന്ന നികോള പാര്‍ക്ക്(42) രണ്ടുവര്‍ഷത്തിലധികം ശിക്ഷ അനുഭവിക്കണം. വ്യക്തിപരമായ പ്രശ്നങ്ങള്‍ അലട്ടിയതെ തുടര്‍ന്നായിരുന്നു 15 വയസുള്ളപ്പോള്‍ പെണ്‍കുട്ടി ആദ്യമായി പാര്‍ക്കുമായി സംസാരിച്ചത്.
തുടര്‍ന്ന് ഇരുവരും രഹസ്യമായി കണ്ടുമുട്ടുന്നത് പതിവാക്കി. പാര്‍ക്കിന്റെ വീട്ടിലുള്‍പ്പെടെ പെണ്‍കുട്ടി തങ്ങി.
‘എന്റെ മാലാഖ’ എന്നാണ് അധ്യാപിക വിദ്യാര്‍ഥിനിയെ വിളിക്കുന്നത്. 2020-ല്‍ ബന്ധം അവസാനിപ്പിക്കണമെന്ന് പെണ്‍കുട്ടിക്ക് തോന്നി.
പിന്നാലെ സംഭവിച്ച കാര്യങ്ങള്‍ തന്റെ ഡോക്ടറുമായി പങ്കുവയ്ക്കുകയായിരുന്നു. ഇതാണ് പൊലീസ് അന്വേഷണത്തിലേക്ക് നയിച്ചത്.
സ്കോട്ട്ലന്റിലെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് ഇരുവരെയും ബന്ധിപ്പിക്കുന്ന ചിലത് കണ്ടെത്തുകയും ചെയ്തു. ലൈംഗിക സ്വഭാവമുള്ള ചിത്രങ്ങളും ഇതില്‍പെടും.
പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം നടത്തിയെന്ന് ഈസ്റ്റ് ഡന്ബാര്ട്ടന്ഷയറിലെ ബേര്സ്ഡെനില്നിന്നുള്ള പാര്‍ക്ക് ഗ്ലാസ്ഗോ ഷെറിഫ് കോടതിയില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. 2016 ഡിസംബര്‍ മുതല്‍ 2019 ഏപ്രില്‍വരെയുള്ള കാലയളവിലായിരുന്നു ഇത്.
27 മാസത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ പത്തുവര്‍ഷത്തേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

