സ്വന്തം ലേഖകൻ തൃശൂര്‍: കാല്‍നടയാത്രികരായ ദമ്പതികളെ മിനിലോറി ഇടിച്ചു. ഭര്‍ത്താവ് മരിച്ചു.
കുമരനല്ലൂര്‍ വെള്ളാളൂര്‍ സ്വദേശി സത്യന് (45) ആണ് മരിച്ചത്. പടിഞ്ഞാറങ്ങാടി തൃത്താല റോഡിലായിരുന്നു അപകടം.
എടപ്പാള്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിലെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിന് പിന്നാലെ ഉടനെതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സത്യന്റെ ജീവന് രക്ഷിക്കാനായില്ല. വിദേശത്തു നിന്നും ഒരാഴ്ച മുമ്പാണ് സത്യന് നാട്ടിലെത്തിയത്.
തൃത്താല പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. The post കാല്‍നടയാത്രികരായ ദമ്പതികളെ മിനിലോറി ഇടിച്ചു; ഭര്‍ത്താവ് മരിച്ചു; വിദേശത്തു നിന്നും ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ സത്യനെ കാത്തിരുന്നത് മരണം; ലോറിയിലെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട
കാരണമെന്നാണ് പ്രാഥമിക നിഗമനം appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

