കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ച പ്രതിഷേധത്തിന് ദില്ലി പോലീസ് ഉപാധികളോടെ അനുമതി നൽകി. പ്രതിഷേധത്തിന്റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങളോ പ്രകോപനപരമായ പെരുമാറ്റങ്ങളോ ഉണ്ടാകരുതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ എത്തുന്നതിനോടനുബന്ധിച്ച് ദില്ലി വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെ ആറാം നമ്പർ ഗേറ്റിന് സമീപം ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി. അതോടൊപ്പം, പ്രതിഷേധക്കാർ കർത്തവ്യപഥിലേക്ക് (രാഷ്ട്രപതി ഭവനിലേക്കുള്ള വഴി) എത്തിയേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ഈ മേഖലയിലും സുരക്ഷ ശക്തമാക്കി.
അധിക പോലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിഷയത്തിൽ നിലപാട് കടുപ്പിക്കുകയാണ്.
മന്ത്രിയുടെ രാജി എന്ന ആവശ്യം അംഗീകരിക്കാൻ തയ്യാറല്ലെന്ന സൂചനയാണ് കേന്ദ്ര നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശന സംഘത്തിലും ധർമ്മേന്ദ്ര പ്രധാൻ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

