ഹൈദരാബാദ്: തെലങ്കാനയിൽ ക്ലാസ് മുറിക്കുള്ളിൽ കോളജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. പഠനത്തിലുള്ള സമർദ്ദത്തെ തുടർന്നാണ് 16കാരനായ വിദ്യാർഥി ജീവനൊടുക്കിയതെന്നാണ് സൂചന.
ഹൈദരാബാദിലെ നഴ്സിങ് ജൂനിയർ കോളജിലെ ക്ലാസ് മുറിക്കുള്ളിലാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
കോളജ് പരിസരത്ത് നിന്നും വിദ്യാർഥിയുടെതെന്ന് സംശയിക്കുന്ന ഒരു ആത്മഹത്യാകുറിപ്പും പൊലീസിന് കിട്ടി. തനിക്ക് ഇതുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നും തനിക്ക് അമ്മ മാപ്പ് നൽകണമെന്നും വിദ്യാർഥി കുറിപ്പിൽ പറയുന്നുണ്ട്.
താൻ അനുഭവിച്ച പീഡനം മറ്റാരും അനുഭവിക്കാൻ പാടില്ലെന്നും അവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും എന്നിങ്ങനെ നിരവധി കാര്യങ്ങൾ വിദ്യാർഥിയുടെ ആത്മഹത്യാകുറിപ്പിലുണ്ട്. അതേസമയം ചൊവ്വാഴ്ച വൈകുന്നേരം പിതാവ് ഹോസ്റ്റലിൽ വിദ്യാർഥിയെ കാണാൻ വന്നപ്പോൾ താൻ കടുത്ത മാനസികസംഘർഷം അനുഭവിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. ഐഐടി പരിശീലനവുമായി ബന്ധപ്പെട്ട് മറ്റ് വിദ്യാർഥികൾ രാത്രി പത്ത് മണി വരെ പഠനത്തിലായിരുന്നു.
തിരിച്ച് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് സുഹൃത്ത് കൂടെയില്ലെന്ന് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ വിദ്യാർഥിയെ കാണാതായ വിവരം അറിയിച്ചിട്ടും അധ്യാപകർ സഹായത്തിനെത്തിയില്ലെന്ന് സഹപാഠികൾ ആരോപിച്ചു.
The post ‘അമ്മ ക്ഷമിക്കണം.., എനിക്ക് ഇതുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല’, 16കാരൻ ജീവനൊടുക്കി appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

