കോഴിക്കോട് പന്തീരാങ്കാവിൽ ഫ്ലാറ്റിനുള്ളിൽ യുവാവിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ബേപ്പൂർ നടുവട്ടം കുറുന്തോടത്ത് വയലിൽ എൻ.പി ഹൗസിൽ സെയ്ദ് ഇക്ബാൽ (33) ആണ് ആക്രമണത്തിനിരയായത്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. രാവിലെ രക്തത്തിൽ കുളിച്ച നിലയിൽ സെയ്ദ് ഇക്ബാലിനെ കണ്ടെത്തിയ സമീപവാസികൾ ഉടൻ തന്നെ വിവരം പന്തീരാങ്കാവ് പൊലീസിൽ അറിയിക്കുകയായിരുന്നു.
കഴുത്തിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരുക്കേറ്റ ഇക്ബാലിനെ നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി പെരുമണ്ണ അമ്പിലോളിയിലെ ഫ്ലാറ്റിൽ ഭാര്യയ്ക്കൊപ്പമാണ് ഇക്ബാൽ താമസിച്ചിരുന്നത്.
സംഭവദിവസം ഭാര്യ ബന്ധുവിന്റെ വീട്ടിലായിരുന്നു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായതിനാൽ യുവാവിൽ നിന്നും കാര്യമായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

