സ്വന്തം ലേഖിക കോട്ടയം: ഓട്ടോറിക്ഷയില്‍ കറങ്ങി വിദേശ മദ്യവില്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വടവാതൂര്‍ തടത്തിപ്പറമ്പില്‍ വീട്ടില്‍ സരുണിനെയാണ് പാമ്പാടി എക്സൈസ് റേഞ്ച് സംഘവും കോട്ടയം എക്സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
ഇയാളില്‍ നിന്ന് 12 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും പിടികൂടി. മദ്യം വില്പന നടത്തിയിരുന്നു ഓട്ടോയും കസ്റ്റഡിയിലെടുത്തു.
പ്രതിക്കെതിരെ എക്സൈസില്‍ കേസുകള്‍ നിലവിലുണ്ട്. ജില്ല സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി നടന്ന റെയ്ഡില്‍ പാമ്പാടി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, എക്സൈസ് ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍മാരായ പി.ബി.
ബിജു, രഞ്ജിത് കെ. നന്ത്യാട്ട്, പാമ്ബാടി റേഞ്ച് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.ജി.
പ്രവീണ്‍കുമാര്‍, അഖില്‍ എസ്. ശേഖര്‍ എന്നിവര്‍ പങ്കെടുത്തു.
The post ഓട്ടോറിക്ഷയില്‍ കറങ്ങി വിദേശ മദ്യവില്പന; 12 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി കോട്ടയം വടവാതൂര്‍ സ്വദേശി പിടിയിൽ; വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഓട്ടോയും കസ്റ്റഡിയിലെടുത്തു appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

