സ്വന്തം ലേഖകൻ കൊച്ചി: കോടതിയിൽ അപമര്യാദയായി പെരുമാറിയതിന് അഭിഭാഷകനെതിരെ കേസ്. ഹൈക്കോടതി ജഡ്ജിയുടെ പരാതിയെ തുടർന്നാണ് കേസ്.
ഹൈക്കോടതിയാണ് അഭിഭാഷകനെതിരെ സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തത്. അഭിഭാഷകനായ യശ്വന്ത് ഷേണായ്ക്കെതിരെ ജസ്റ്റിസ് മേരി ജോസഫാണ് പരാതി ഉന്നയിച്ചത്.
കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിഭാഷകന് നോട്ടീസ് അയച്ചിട്ടുണ്ട്. യശ്വന്ത് ഷേണായ് കേസ് വാദത്തിനിടെ മോശം പരാമർശങ്ങൾ നടത്തിയെന്നും അപമര്യാദയോടെ പെരുമാറിയെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മേരി ജോസഫ് പരാതി നൽകിയത്.
തുടർന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അനുമതി നൽകി. ഇതിനു മുമ്പ് ജസ്റ്റിസ് മേരി ജോസഫിനെതിരെ യശ്വന്ത് ഷേണായി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഹർജിയിൽ ജസ്റ്റിസ് മേരി ജോസഫ് ദിവസം 20 കേസുകൾ മാത്രമേ പരിഗണിക്കുന്നുള്ളൂവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് അഭിഭാഷകനെതിരായ കോടതിയലക്ഷ്യ നടപടി.
The post കോടതിയിൽ അപമര്യാദയായി പെരുമാറി; ജഡ്ജിയുടെ പരാതിയിൽ അഭിഭാഷകനെതിരെ കേസ് appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

