വനിതാ ടി20 ലോകകപ്പിൽ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടി. പാകിസ്താനെയും നെതർലൻഡ്സിനെയും പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ ഇന്ത്യൻ വനിതാ ടീം സൗത്ത് ആഫ്രിക്കയോട് ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന ഭേദപ്പെട്ട സ്കോർ സ്വന്തമാക്കി.
ഇന്ത്യൻ നിരയിൽ ഷെഫാലി വർമ്മ (31), ദീപ്തി ശർമ്മ (29) എന്നിവരുടെ പ്രകടനമാണ് ടീമിന് തുണയായത്. വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്ക നാല് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
സൗത്ത് ആഫ്രിക്കൻ വിജയത്തിൽ നിർണായകമായത് 81 റൺസ് അടിച്ചെടുത്ത മാറിസന്നെ കാപ് ആണ്. 20 റൺസ് നേടിയ ലോറ വോൾവർട്ടും ടീമിന് മികച്ച പിന്തുണ നൽകി.
നിലവിൽ ഗ്രൂപ്പ് എ-യിൽ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ പട്ടികയിൽ രണ്ടാമതാണ്. ഓസ്ട്രേലിയ ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

