ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അമേരിക്കൻ ശാസ്ത്രജ്ഞനായ കാൾ ഡൈസറോത്ത്, ജർമൻ ഗവേഷകരായ പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർ അർഹരായി. സ്വീഡനിലെ സ്റ്റോക്ക്ഹോംലുള്ള കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ അസംബ്ലിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകളെയും ഒപ്റ്റോജെനറ്റിക്സിനെയും കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് ഇക്കുറി വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. മസ്തിഷ്കത്തിൽ വികാരങ്ങളും ഓർമകളും രൂപപ്പെടുത്തുന്നത് എങ്ങനെയാണെന്ന് തിരിച്ചറിയാനുള്ള പഠനത്തിലേക്കുള്ള പാത തുറന്നിട്ട
ഗവേഷണമാണ് ഇവർ നടത്തിയത്. നാഡീകോശങ്ങൾ ഓർമ്മകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കുന്നത് എപ്രകാരമാണെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഒപ്റ്റോജെനറ്റിക്സ്.
മസ്തിഷ്ക പഠനങ്ങളിൽ പുതിയൊരു യുഗത്തിന് തറക്കല്ലിട്ട ഗവേഷകരാണ് ഇവർ എന്ന് നൊബേൽ സമിതി വിലയിരുത്തി.
കാൾ ഡൈസറോത്ത് കലിഫോർണിയയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിലും പീറ്റർ ഹെഗെമാൻ ബെർലിനിലെ ഹംബോൾട്ട് യൂണിവേഴ്സിറ്റിയിലും ജോർജ് നാഗൽ ജർമനിയിലെ വുർസ്ബർഗ് സർവ്വകലാശാലയിലുമാണ് പ്രവർത്തിക്കുന്നത്. ജീവശാസ്ത്രത്തിലോ വൈദ്യശാസ്ത്രത്തിലോ ഉള്ള പ്രധാന കണ്ടെത്തലുകൾക്കാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നൽകി ആദരിക്കുന്നത്.
ഈ വർഷത്തെ പുരസ്കാര പ്രഖ്യാപനങ്ങളുടെ സമയക്രമം ഇങ്ങനെ: ഫിസിയോളജി/മെഡിസിൻ വിഭാഗത്തിന് ശേഷം നാളെ ഉച്ചകഴിഞ്ഞ് 3.15-ന് ഭൗതികശാസ്ത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിക്കും. തുടർന്ന് ഒക്ടോബർ 7 ഉച്ചകഴിഞ്ഞ് 3.15-ന് രസതന്ത്രം, ഒക്ടോബർ 8 വൈകിട്ട് 4.30-ന് സാഹിത്യം, ഒക്ടോബർ 9 ഉച്ചയ്ക്ക് 2.30-ന് സമാധാനം, ഒക്ടോബർ 12 ഉച്ചകഴിഞ്ഞ് 3.15-ന് സാമ്പത്തികശാസ്ത്രം എന്നീ വിഭാഗങ്ങളിലെ ജേതാക്കളെയും പ്രഖ്യാപിക്കും.
സമാധാനം ഒഴികെയുള്ള വിഭാഗങ്ങളിലെ ജേതാക്കളെ സ്വീഡനിലെ നൊബേൽ പുരസ്കാര സമിതിയാണു തിരഞ്ഞെടുക്കുന്നത്. ഇതിന്റെ പ്രഖ്യാപനം സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്കോമിൽ നടക്കും.
എന്നാൽ സമാധാന നൊബേൽ ജേതാവിനെ നിശ്ചയിക്കുന്നത് നോർവീജിയൻ പാർലമെന്റിന്റെ അഞ്ചംഗ സമിതിയാണ്. ഇതിന്റെ പ്രഖ്യാപനം നോർവേ തലസ്ഥാനമായ ഓസ്ലോയിലാണ് നടക്കുക.
നൊബേൽ സമ്മാനങ്ങൾക്കു കാരണമായ ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികദിനമായ ഡിസംബർ 10നാണ് പുരസ്കാരം ഔദ്യോഗികമായി സമ്മാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

