ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉൾവനത്തിലെ കൊക്കയിൽ തള്ളിയ സംഭവത്തിൽ ഭാര്യയും കാമുകനും പിടിയിൽ. ബിഹാർ സ്വദേശിയായ മദൻ മുഖിയയാണ് കൊല്ലപ്പെട്ടത്.
ഈ ക്രൂരകൃത്യവുമായി ബന്ധപ്പെട്ട് മദന്റെ ഭാര്യ മീന ദേവി (30), ഇവരുടെ കാമുകൻ ലല്ലൻ ശർമ (23) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിഹാറിലെ സഹർസ ജില്ലയിൽനിന്നെത്തി ഡെറാഡൂണിൽ തൊഴിലെടുത്ത്വരികയായിരുന്നു മദൻ മുഖിയ.
കഴുത്തറുത്ത് ജീവനെടുത്ത ശേഷം മൃതദേഹം വിജനമായ കൊക്കയിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് മണ്ഡുവാല കാട്ടിലെ കൊക്കയിൽ നിന്നും മദന്റെ മൃതദേഹം കണ്ടെടുത്തത്.
കഴുത്തിലുണ്ടായിരുന്ന ആഴത്തിലുള്ള മുറിവുകളാണ് ഇതൊരു കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്. തുടർന്ന് ഭൂവുടമ സുരേന്ദ്ര സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ചുറ്റവട്ടത്തുണ്ടായിരുന്ന തൊഴിലാളികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിനൊടുവിലാണ് ലല്ലൻ ശർമ പൊലീസിന്റെ വലയിലായത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിൽ ഭാര്യ മീനയ്ക്കുള്ള പങ്ക് പുറത്തുവരുന്നത്.
മദൻ മുഖിയയ്ക്കൊപ്പം തൊഴിലിടത്തിൽ ഒപ്പമുണ്ടായിരുന്ന ലല്ലൻ ശർമയും മീനയും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും അവിഹിത ബന്ധം ഭർത്താവായ മദൻ മനസ്സിലാക്കിയതായി മനസ്സിലായതോടെയാണ് പ്രതികൾ കൊലപാതകം നടപ്പിലാക്കാൻ പദ്ധതിയിട്ടത്.
ഇതിന്റെ ഭാഗമായി മദ്യം നൽകാമെന്ന് പറഞ്ഞ് മീനദേവി ഭർത്താവിനെ ഒരു കോളജിന് സമീപമുള്ള വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് മദ്യം കഴിച്ച് അവശനായി ബോധംകെട്ടുവീണ മദനെ മീനയും ലല്ലനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം കൊക്കയിലേക്ക് തള്ളുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

