യെമനില്‍ ഹൂതി വിമതര്‍ക്കെതിരെ അറബ് സഖ്യസേന നിര്‍ണായക സൈനിക നീക്കം ആരംഭിച്ചു. ‘ഫജ്ര്‍ അല്‍ യെമന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിയുടെ ഭാഗമായി തന്ത്രപ്രധാനമായ ബാബ് അല്‍ മന്ദബ് പ്രദേശം സഖ്യസേനയും യെമന്‍ സൈന്യവും ചേര്‍ന്ന് തിരിച്ചുപിടിച്ചു.
സൈനിക നടപടിയുടെ ഭാഗമായി സഖ്യസേനയുടെ 100 പോര്‍വിമാനങ്ങളാണ് യെമനില്‍ വ്യോമാക്രമണം നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ ആക്രമണങ്ങളില്‍ വിമതരുടെ 324 ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തു തരിപ്പണമാക്കി.
യെമനില്‍ നടത്തിയ ശക്തമായ ആക്രമണങ്ങളില്‍ 1747 ഹൂതികള്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായി യെമന്‍ സൈന്യം വ്യക്തമാക്കി. യെമന്‍ തലസ്ഥാനമായ സന തിരിച്ചുപിടിക്കുന്നതിനും രാജ്യത്തെ ഹൂതി അട്ടിമറിക്ക് പൂര്‍ണമായും അന്ത്യം കുറിക്കുന്നതിനും ലക്ഷ്യമിട്ടാണ് യെമന്‍ സര്‍ക്കാരും സഖ്യസേനയും സംയുക്തമായി ഈ വലിയ സൈനിക നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

