2026 ഫിഫ ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാന്‍സ് സെമി ഫൈനലിലേക്ക് മുന്നേറി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രഞ്ച് സംഘത്തിന്റെ വിജയം.
രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെ, ഉസ്മാന് ഡെംബലെ എന്നിവര്‍ നേടിയ ഗോളുകളാണ് ടീമിന് ജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി അവസരം നഷ്ടപ്പെടുത്തിയെങ്കിലും, രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് എംബാപ്പെ പുറത്തെടുത്തത്.
മത്സരത്തിന്റെ 60-ാം മിനിറ്റില്‍ കൃത്യമായ ഷോട്ടിലൂടെ എംബാപ്പെ ഫ്രാന്‍സിനായി ആദ്യ ഗോള്‍ നേടി. ഇതിനു പിന്നാലെ 66-ാം മിനിറ്റില്‍ പെട്ടിക്ക് പുറത്തുനിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെ ഉസ്മാന് ഡെംബലെ ഫ്രാന്‍സിന്റെ ലീഡ് ഉയര്‍ത്തി.
മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസിന് ബോനു മികച്ച സേവുകളിലൂടെ ഫ്രാന്‍സിന്റെ പല മുന്നേറ്റങ്ങളും തടഞ്ഞെങ്കിലും, ഫ്രഞ്ച് താരങ്ങളുടെ കൃത്യതയാര്‍ന്ന നീക്കങ്ങള്‍ക്ക് മുന്നില്‍ മൊറോക്കോയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഫ്രഞ്ച് ടീമായി ഡിദിയര്‍ ദെഷാംപിന്റെ സംഘം മാറി.
അതേസമയം, മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കിലിയന്‍ എംബാപ്പെയ്ക്ക് പരുക്കേറ്റത് ടീമിനും ആരാധകര്‍ക്കും ആശങ്കയുണര്‍ത്തുന്നുണ്ട്. താരത്തിന്റെ പരുക്കിന്റെ തീവ്രത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

