കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് കാണാതായ റിട്ടയേർഡ് അധ്യാപകനെ കർണാടകയിലെ ഉഡുപ്പിയിൽ കണ്ടെത്തി. ചേനോളി പുത്തനെടുത്ത് സ്വദേശിയായ രാജീവൻ മാസ്റ്ററെയാണ് സുരക്ഷിതമായി കണ്ടെത്താനായത്.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. മകളുടെ വിവാഹാവശ്യങ്ങൾക്കായി സ്വർണം വാങ്ങാനെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്ന് പുറപ്പെട്ടത്.
എന്നാൽ നിശ്ചയിച്ച സമയമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനിടെ ഇദ്ദേഹം കൊല്ലൂർ മൂകാംബിക ഭാഗത്തുണ്ടെന്ന വിവരം ലഭിച്ചു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഉഡുപ്പിയിൽ വെച്ച് ഇദ്ദേഹത്തെ കണ്ടെത്താനായത്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയ വിവരം ബന്ധുക്കൾക്ക് ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

