പ്രമുഖ മാധ്യമപ്രവർത്തകനും ന്യൂസ് ഡയറക്ടറുമായ ജോണി ലൂക്കോസിന്റെ മാതാവ് അന്നമ്മ ലൂക്ക (89) നിര്യാതയായി. അതിരമ്പുഴ മുണ്ടുവേലിപ്പടി പാറപ്പുറത്ത് കുടുംബാംഗമാണ് പരേത.
കട്ടച്ചിറ കണിയാപറമ്പിൽ കുടുംബാംഗമായ ഇവരുടെ ഭർത്താവ് പരേതനായ പി.യു.ലൂക്ക ആണ്. സംസ്കാര ചടങ്ങുകൾ
മൃതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് വസതിയിൽ എത്തിക്കും.
തുടർന്ന് നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. മറ്റു മക്കൾ: ലില്ലി, ലിസി (ഡൽഹി), ഗ്രേസി, എൽസമ്മ, ജീമോൾ.
മരുമക്കൾ: ഏബ്രഹാം ജോർജ് മണലേത്ത് (കൊമ്പഴ), നീന ജോണി മേലുക്കാരൻ (കൊരട്ടി), ടൈറ്റസ് മീനത്തേതിൽ (മാവേലിക്കര), ബേബി ആന്റണി വരവുകാലായിൽ (ആർപ്പൂക്കര), പ്രകാശ് ജേക്കബ് തറപ്പേൽ (അതിരമ്പുഴ), സുനിൽ പി.മാത്യു പടിഞ്ഞാറേ വെട്ടിക്കാട്ട് (കുറുപ്പന്തറ).

