മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയായ പ്രമുഖ താരം യമുന റാണി തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും രണ്ടാം വിവാഹത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും തുറന്നു പറയുന്നു. സിനിമയിലും സീരിയലുകളിലും സജീവമായിരുന്ന താരം, ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്കും സോഷ്യൽ മീഡിയയിലേക്കും തിരിച്ചെത്തിയിരുന്നു.
തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും ഭർത്താവ് ദേവനെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഭൂമി വാങ്ങാൻ ശ്രമിച്ച വേളയിലാണ് ദേവനെ പരിചയപ്പെടുന്നതെന്ന് യമുന റാണി വ്യക്തമാക്കി.
“നാല് സെന്റ് സ്ഥലം എവിടെയെങ്കിലും വാങ്ങാൻ വേണ്ടി ഞാനും എന്റെ സുഹൃത്ത് രജിനിയും നോക്കുന്ന സമയമായിരുന്നു. കാരണം വാടകയും പിള്ളേരുടെ പഠിത്തവുമെല്ലാം കൂടെ നടക്കുന്നില്ല.
ഈ ജോലിക്ക് സ്ഥിരതയില്ല. ലോണെടുത്ത് വീട് വെക്കാം, വാടകയ്ക്കുള്ള തുക ലോണായി അടയ്ക്കാം എന്ന് തീരുമാനിച്ചു.
സ്ഥലം നോക്കുമ്പോൾ ഏരിയ നല്ലതാണോ അയൽക്കാർ നല്ലതാണോ എന്നൊക്കെ നോക്കണമായിരുന്നു. രജിനിക്ക് റിയൽ എസ്റ്റേറ്റ് പരിപാടിയുണ്ട്.
അങ്ങനെ ദേവേട്ടന്റെ സ്ഥലം വിൽക്കാൻ ഏൽപ്പിച്ചത് രജിനിയെ ഏൽപിച്ചു. എനിക്കപ്പോൾ ദേവേട്ടനെ അറിയില്ല.
അന്ന് എനിക്ക് കല്യാണ ആലോചനകൾ വരുന്നുണ്ട്. രജിനി എന്നോട് സംസാരിച്ചു.
ഉള്ളൂരുള്ള സ്ഥലം ഒരാൾ എന്നെ വിൽക്കാൻ ഏൽപ്പിച്ചിട്ടുണ്ട്. നമുക്കതിൽ നിന്ന് മൂന്ന് സെന്റ് വാങ്ങാം, എന്റെ കമ്മീഷൻ കുറച്ച് നിനക്കത് വാങ്ങാം എന്ന് പറഞ്ഞു.
എനിക്ക് ആ സമയത്ത് രജിനി മാത്രമേയുള്ളൂ. അവളെയൊന്നും ഒരിക്കലും എനിക്ക് മറക്കാൻ പറ്റില്ല,” താരം പറഞ്ഞു.
കോവിഡ് കാലത്തെ പ്രതിസന്ധികളും സ്ഥലക്കച്ചവടവും താരം ഓർത്തെടുത്തു. “എന്റെ ഭാഗ്യമോ പുള്ളിയുടെ ദൗർഭാഗ്യമോ എന്നറിയില്ല.
പുള്ളിക്ക് കാശിന് ആവശ്യമുണ്ടായിരുന്നു. കോടികളുമായി ഇരുന്നവർക്ക് പോലും ബുദ്ധിമുട്ട് വന്ന സമയമായിരുന്നല്ലോ കൊവിഡ് സമയം.
പുള്ളിക്ക് സ്ഥലം എങ്ങനെയെങ്കിലും വിറ്റേ പറ്റൂ. സംസാരിച്ച് ഒരു പരുവത്തിലെത്തിച്ച് സ്ഥലം വാങ്ങി.
ഒരു മാസം കഴിഞ്ഞാണ് രജിനി കല്യാണ ആലോചനക്കാര്യം പറയുന്നത്,” യമുന കൂട്ടിച്ചേർത്തു. വിവാഹതീരുമാനത്തിലേക്ക് എത്തിയതിനെക്കുറിച്ച് താരം വ്യക്തമാക്കിയത് ഇങ്ങനെ: “കൊവിഡ് സമയത്ത് ഞങ്ങൾക്ക് ആരും ഇല്ലാത്ത സാഹചര്യം വന്നു.
കാശുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആളിന് ആൾ തന്നെ വേണം.
എനിക്ക് വയ്യാതിരിക്കുമ്പോൾ പത്ത് വയസും ഏഴ് വയസുമുള്ള കുട്ടികൾക്ക് എടുത്ത് കൊണ്ട് പോകാൻ പറ്റുമോ. രജിനി അന്ന് ദുബൈയിലാണ്.
കല്യാണം കഴിക്കണമെന്ന ചിന്ത എന്റെയും മക്കളുടെയും ഉള്ളിൽ കൊണ്ടിടുന്നത് രജിനിയാണ്. അങ്ങനെയാണ് ദേവേട്ടന്റെ വിവാഹാലോചന വന്നപ്പോൾ വിവാഹം ചെയ്യാൻ തയ്യാറായത്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

