തിരുവല്ല എംസി റോഡിൽ തിരുമൂലപുരം മുതൽ ഇടിഞ്ഞി വരെയുള്ള ഭാഗങ്ങളിലെ നടപ്പാത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ പ്രഥമ ഘട്ടമെന്നോണം പ്രദേശത്തെ അനധികൃത കയ്യേറ്റങ്ങൾ അധികൃതർ ഒഴിപ്പിച്ചു തുടങ്ങി.
റോഡിന്റെ ഇരുവശത്തുമുള്ള എല്ലാ കടകൾക്കും ദേശീയപാത റോഡ്സ് വിഭാഗം ഔദ്യോഗികമായി നോട്ടിസ് നൽകിയിട്ടുണ്ട്. തിരുമൂലപുരം മുതൽ ഇടിഞ്ഞില്ലം വരെയുള്ള പ്രദേശം പൂർണ്ണമായും കാൽനട
സൗഹൃദ (പെഡസ്ട്രിയൻ ഫ്രണ്ട്ലി) റോഡ് പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ വിശദമായ പരിശോധനയിൽ, റോഡിന്റെ ഇരുവശങ്ങളിലും താൽക്കാലിക കെട്ടിട
നമ്പർ പോലുമില്ലാത്ത നിരവധി ഷെഡുകളും കടകളും പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. നിബന്ധനകൾ പ്രകാരം ഇത്തരം നിർമ്മിതികൾ ഈ ഭാഗത്ത് താൽക്കാലികമായി പോലും നിർമ്മിക്കാൻ അനുവാദമില്ല.
അതേസമയം, ഇതുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതികൾ വൈകുന്നുവെന്ന ആക്ഷേപവും നിലവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

