ഇസ്ലാമാബാദ്: 2026-ലെ ഹോങ്കോംഗ് ഇന്റർനാഷണൽ സിക്സസ് ടൂർണമെന്റിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ നേടിയ നാല് വിക്കറ്റ് വിജയത്തെ അഭിനന്ദിച്ച് പോസ്റ്റിട്ട പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് സമൂഹമാധ്യമങ്ങളിൽ കടുത്ത ട്രോളുകൾ നേരിടേണ്ടിവന്നു.
പരമ്പരാഗത ക്രിക്കറ്റ് മത്സരങ്ങൾക്ക് പകരം ഒരു പ്രദർശന ടൂർണമെന്റിലെ ജയം ഇത്ര വലിയ കാര്യമായി ആഘോഷിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാണ് ആരാധകർ പ്രധാനമന്ത്രിയെ പരിഹസിച്ചത്. അടുത്തിടെ നടന്ന പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ ഇന്ത്യയോട് പാകിസ്ഥാൻ നേരിട്ട
പരാജയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകരിൽ പലരുടെയും പ്രതികരണം. ഇതുകൂടാതെ ഷെഹ്ബാസ് ഷെരീഫിന്റെ പോസ്റ്റിൽ ഒരു വസ്തുതാപരമായ പിഴവും പറ്റിയിരുന്നു.
ടൂർണമെന്റിലെ പാകിസ്ഥാന്റെ ആദ്യ മത്സരം എന്നാണ് ഇന്ത്യക്കെതിരായ പോരാട്ടത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാൽ ഇതിനുമുമ്പ് തന്നെ യു എഇയ്ക്കെതിരെ പാകിസ്ഥാൻ കളിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ് ഇപ്രകാരമായിരുന്നു: “Congratulations to our boys on a superb four-wicket victory over India in the opening clash of the Hong Kong Sixes 2026! It was a good game of cricketI also commend Chairman PCB Mohsin Naqvi @MohsinnaqviC42 and his team for their dedicated efforts in preparing and supporting our players.” കൂടാതെ അദ്ദേഹം മലയാളത്തിൽ പങ്കുവെച്ച വരികൾ ഇങ്ങനെയായിരുന്നു: ”ഹോങ്കോംഗ് സിക്സസ് 2026-ന്റെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ മികച്ച നാല് വിക്കറ്റ് വിജയം നേടിയ നമ്മുടെ താരങ്ങള്‍ക്ക് അഭിനന്ദനങ്ങൾ!
അതൊരു നല്ല മത്സരമായിരുന്നു. കളിക്കാരെ സജ്ജരാക്കുന്നതിലും പിന്തുണയ്ക്കുന്നതിലും കാണിച്ച സമർപ്പണത്തിന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയെയും അദ്ദേഹത്തിന്റെ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു.” മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 6 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 88 റൺസാണ് നേടിയത്.
11 പന്തിൽ 40 റൺസ് അടിച്ചുകൂട്ടിയ ശശാങ്ക് സിംഗ് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. നിതീഷ് റാണ (19), രാഹുൽ ത്രിപാഠി (9) എന്നിവർക്ക് വലിയ സംഭാവന നൽകാനായില്ല.
89 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 3.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി (92/2) ലക്ഷ്യം കണ്ടു. കൃനാൽ പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ തുടർച്ചയായി 5 സിക്സറുകൾ പറത്തി അബ്ബാസ് അഫ്രീദി (8 പന്തിൽ 35) നയം വ്യക്തമാക്കി.
ഖവാജ നഫായ് 12 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്നു. ആകാശ് ചോപ്ര ഉൾപ്പെടെയുള്ള പ്രമുഖർ പാക് പ്രധാനമന്ത്രിയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

