തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സ്ഥിതിഗതികൾ സംഘർഷഭരിതം. പി.എസ്.സി എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിന് നേതൃത്വം നൽകുന്ന വളർമതിയെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതാണ് സംഭവവികാസങ്ങൾക്ക് ഇടയാക്കിയത്.
ഇവരെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തുകയാണെങ്കിൽ ഇവരെ തിരികെ സമരപ്പന്തലിലേക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, പോലീസിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് സമരരംഗത്തുള്ള മുഴുവൻ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സും കൂട്ട നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച പ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയത് രംഗം കൂടുതൽ വഷളാക്കി. സമരത്തിന് പിന്തുണയുമായി എത്തിയ യുവമോർച്ച പ്രവർത്തകരും പോലീസും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി.
തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും യുവമോർച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

