ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ ഫാഷൻ റീട്ടെയ്ൽ സ്ഥാപനമായ ട്രെന്റ് ചെയർമാനായി വ്യവസായിയും നോയൽ ടാറ്റയുടെ അടുത്ത സുഹൃത്തുമായ ബഹ്റാം വക്കീൽ നിയമിതനായി. വരുന്ന നവംബർ 11ന് നിലവിലെ ചെയർമാനായ നോയൽ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.
എന്നാൽ ഈ മാറ്റങ്ങൾ ടാറ്റ ഗ്രൂപ്പിനുള്ളിൽ പുതിയ ചർച്ചകൾക്കും അസ്വസ്ഥതകൾക്കും വഴിവെച്ചിട്ടുണ്ട്. ട്രെന്റിന്റെ തലപ്പത്തുണ്ടാകുന്ന ഈ നേതൃമാറ്റത്തെക്കുറിച്ച് ടാറ്റ സൺസ് ചെയർമാൻ എൻ.
ചന്ദ്രശേഖരനെ നോയൽ ടാറ്റ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കമ്പനി ബോർഡിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും, പ്രത്യേകിച്ചും ബഹ്റാം വക്കീലിനെ ചെയർമാനായി തിരഞ്ഞെടുത്തതിനെക്കുറിച്ചും കഴിഞ്ഞ വ്യാഴാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ ഔദ്യോഗിക വെളിപ്പെടുത്തലിലൂടെയാണ് ചന്ദ്രശേഖരൻ വിവരമറിഞ്ഞത്.
ട്രെന്റിന്റെ 32% ഓഹരികളുള്ള ടാറ്റ സൺസ്, അടുത്തിടെ കമ്പനിയുടെ 2,500 കോടി രൂപയുടെ അവകാശ ഇഷ്യുവിൽ സജീവമായി പങ്കെടുത്തിരുന്നു. പരമ്പരാഗതമായി ട്രെന്റിന്റെ മേൽനോട്ട
ചുമതലകൾ സിമോൺ ടാറ്റയും തുടർന്ന് നോയൽ ടാറ്റയുമാണ് നിർവഹിച്ചിരുന്നത്. 1997 മുതൽ ട്രെന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന നോയൽ, വരുന്ന നവംബർ 2 മുതൽ ചെയർമാൻ ഇമെരിറ്റസ് പദവി അലങ്കരിക്കും.
വിവാദ വിഷയങ്ങളിൽ കത്തുനൽകി നോയൽ ടാറ്റ ടാറ്റ സൺസ് ബോർഡിന്റെ അടിയന്തര പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ട് നോയൽ ടാറ്റ പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ടാറ്റ സൺസിന്റെ നിയന്ത്രണ ഘടനയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നതിനും, ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന് ടാറ്റ സൺസിലുള്ള ഓഹരികൾ വിറ്റഴിക്കുന്നതിനായി 25,000 കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കുന്നതിനും നോയൽ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അനുമതി തേടി.
ഈ രണ്ട് നിർണായക വിഷയങ്ങളും വിശദമായി ചർച്ച ചെയ്യുന്നതിനായി നവംബർ 26ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ മുഖ്യ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

