പുതുപ്പള്ളിയിൽ നിന്ന് സൈക്കിളിൽ ഒറ്റയ്ക്കുള്ള യാത്രയിലാണ് കേരള നിയമസഭാംഗം പരുമലയിൽ എത്തിയത്. ചാണ്ടി ഉമ്മൻ എംഎൽഎയാണ് പതിവ് തെറ്റിക്കാതെ ഇത്തവണയും സൈക്കിൾ യാത്രാമാർഗ്ഗം തിരഞ്ഞെടുത്തത്.
വെള്ളിയഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു ഔദ്യോഗിക വസതിയായ പുതുപ്പള്ളിയിൽ നിന്നുള്ള യാത്രയുടെ തുടക്കം. തുടർന്ന് രാത്രി എട്ടരയോടെ തിരുവല്ലയിലും, രാത്രി 10 മണിയോടെ പരുമലയിലും അദ്ദേഹം എത്തിച്ചേർന്നു.
വർഷാവർഷം മുടങ്ങാതെ പരുമല തീർഥാടനത്തിനെത്തുന്ന വ്യക്തിയാണ് ചാണ്ടി ഉമ്മൻ. മുൻവർഷങ്ങളിൽ കൂടുതലും പദയാത്രയായാണ് ഇദ്ദേഹം ഇവിടെയെത്തിയിട്ടുള്ളത്.
തിരുവല്ലയിൽ എത്തിയ എംഎൽഎയെ വർഗീസ് മാമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് ഊഷ്മളമായി സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

