തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ (RCC) ചികിത്സയിലരിക്കെ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ നിർണായക വഴിതിരിവ്. കുഞ്ഞിന്റെ ആരോഗ്യനില വഷറായത് ലുക്കീമിയ (രക്തക്യാൻസർ) ബാധിച്ചതുകൊണ്ടല്ലെന്നും, ഇത് വ്യക്തമാക്കുന്നതാണ് പത്തോളജി ലാബ് റിപ്പോർട്ട് എന്നും പുറത്തുവന്നു.
കൈയിലുണ്ടായ അണുബാധയും ക്യാൻസറും തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെന്ന് ലാബ് റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു. കുഞ്ഞിന്റെ കൈയിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയാണുണ്ടായത്.
ഇത് രക്തകോശങ്ങളെ ഗുരുതരമായി ബാധിക്കുകയും ഒടുവിൽ കടുത്ത അണുബാധയിലേക്ക് നയിക്കുകയും ചെയ്തു എന്നാണ് പത്തോളജി ലാബ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ മാതാപിതാക്കളായ വിധാൻ വിഷ്ണുവിന്റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.
ലുക്കീമിയ സ്ഥിരീകരിച്ചതിനെ തുടർന്ന് കീമോതെറാപ്പിക്കായാണ് കുഞ്ഞിനെ തിരുവനന്തപുരം ആർസിസിയിൽ എത്തിച്ചിരുന്നത്. എന്നാൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ ചികിത്സാപ്പിഴവാണ് ഉണ്ടായതെന്നാണ് മാതാപിതാക്കളുടെ പ്രധാന പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

