ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണ് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനുമായി ഇപ്പോൾ നടക്കുന്നത് സാധാരണ രീതിയിലുള്ള യുദ്ധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, നിർണ്ണായക നീക്കവുമായി ഇറാൻ രംഗത്തെത്തി. അന്താരാഷ്ട്ര ആണവായുധ നിർവ്യാപന കരാറിൽ നിന്ന് പിന്മാറാൻ രാജ്യം ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
കരാറിൽ നിന്ന് പിന്മാറുന്നത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശങ്ങൾ അടങ്ങിയ കരട് തങ്ങൾക്ക് ലഭിച്ചതായി ഇറാൻ പാർലമെന്റ് സ്പീക്കർ അറിയിച്ചു. ആകെ 10 നിർദ്ദേശങ്ങൾ അടങ്ങിയ കരടാണ് പാർലമെന്റിന്റെ പരിഗണനയ്ക്കായി എത്തിയിരിക്കുന്നത്.
2025-ൽ ഇറാനിയൻ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ, ആണവ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ഭരണകൂടം നേരത്തെ തന്നെ കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഹോർമുസ് കടലിടുക്കിൽ പുതിയ സംഭവവികാസങ്ങൾ ഉടലെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

