കടലില്‍ നിരോധിച്ച മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ രണ്ട് യാനങ്ങള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. തൃശൂര്‍ ജില്ലയില്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ നടത്തിയ ശക്തമായ പരിശോധനയിലാണ് നടപടി.
തീവ്രതയേറിയ ഹൈ വോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് കൂട്ടത്തോടെ മത്സ്യങ്ങളെ ആകര്‍ഷിച്ചു പിടികൂടുകയായിരുന്ന ബോട്ടുകളാണ് കസ്റ്റഡിയില്‍ എടുത്തത്. അശാസ്ത്രീയ രീതിയിലൂടെയുള്ള ഈ മത്സ്യബന്ധനം സമുദ്ര സമ്പത്തിന് വലിയ തോതില്‍ ഭീഷണിയാകുന്നുണ്ട്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗത്തെ ഇത് സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണം നടത്തിയത്. പിടിച്ചെടുത്ത യാനങ്ങളില്‍ നിന്നും മീന്‍ ലേലം ചെയ്ത തുകയും പിഴയും ഉള്‍പ്പെടെ ആകെ 9,34,500 രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി.
തൃശൂര്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. രാജേഷ്ന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ ഏകോപിപ്പിച്ചത്.
മുനമ്പം പള്ളിപ്പുറം സ്വദേശി കോട്ടപ്പറബില് വീട്ടില്‍ നിബിന്ന്റെ ഉടമസ്ഥതയിലുള്ള ‘ക്യുന്‍ ഓഫ് റോസസ്’, എറണാകുളം കുഞ്ഞിത്തൈ സ്വദേശി തുണ്ടത്തില്‍ വീട്ടില്‍ അനില്‍ ദേവ്ന്റെ ഉടമസ്ഥതയിലുള്ള ‘സ്റ്റെല്ല മേരിസ്’ എന്നീ ബോട്ടുകളാണ് പ്രധാനമായും പിടികൂടിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ശന വിലക്കുള്ള മത്സ്യബന്ധന രീതിയാണ് കൃത്രിമ വെളിച്ചമുപയോഗിച്ച് മീന്‍പിടിക്കുന്നത്.
അനുവദനീയമായ 12 വാട്സ് പരിധി ലംഘിച്ച്, ഇതര സംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ 3255 വാട്ട് ലൈറ്റുകള്‍ ഉപയോഗിച്ചാണ് ഇവിടെ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയത്. പരിശോധനയില്‍ ഹൈവോള്‍ട്ടേജ് എല്‍.ഇ.ഡി ലൈറ്റുകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവ കണ്ടെടുത്തു.
‘സ്റ്റെല്ല മേരിസ്’ ബോട്ടില്‍ നിന്നും നിയമവിരുദ്ധമായി പിടികൂടിയ 6800 കിലോയോളം കിളിമീന്‍ പിടിച്ചെടുത്ത് പുറംകടലില്‍ ഒഴുക്കിക്കളഞ്ഞു. കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെ നിശ്ചിത വലിപ്പത്തില്‍ താഴെ പിടികൂടുന്നത് കുറ്റകരമാണ്.
അഴീക്കോട് മുതല്‍ കാപ്രിക്കാട് വരെയുള്ള തീരപ്രദേശങ്ങളിലും ആഴക്കടലിലും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഫിഷറീസ് സ്റ്റേഷന് അസി.
ഡയറക്ടര്‍, മെക്കാനിക്ക് മനോജ്, എ.എഫ്.ഇ.ഒ. ലീന, എഫ്.
ഒ അന്‍സില്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഓഫീസര്‍മാരായ പ്രശാന്ത്കുമാര്‍ വി.എന്‍., ഷൈബു വി.എം., ഷിനില്‍കുമാര്‍ ഇ.ആര്. എന്നിവര്‍ പരിശോധനാ സംഘത്തിന് നേതൃത്വം നല്കി. സമുദ്രത്തിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടരുമെന്ന് ഫിഷറീസ് അധികൃതര്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

