മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ വിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥത തേടിയുള്ള തീർഥാടന പെരുന്നാളിന് വിപുലമായ ക്രമീകരണങ്ങളോടെ തുടക്കമാകുന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തുന്നത്.
പെരുന്നാളിന്റെ മുന്നോടിയായി വരുന്ന 31-ാം തീയതി സന്ധ്യാപ്രാർഥനയ്ക്ക് ശേഷം വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും മാനേജിങ് കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ കൽക്കുരിശിൽ തിരി തെളിക്കും. ചടങ്ങുകൾക്കായി 1,501 പേർ ഉൾപ്പെടുന്ന 15 സബ് കമ്മിറ്റികളാണ് സജീവമായി പ്രവർത്തിക്കുന്നത്.
തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് പള്ളി അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. പെരുന്നാൾ ദിനങ്ങളിൽ താഴത്തെപ്പള്ളിയിൽ സഭയിലെ വിവിധ മെത്രാപ്പൊലീത്തമാരുടെ മുഖ്യകാർമികത്വത്തിൽ ദിവസവും രാവിലെ മൂന്നിന്മേൽ കുർബാനയും ആറിന് അഞ്ചിന്മേൽ കുർബാനയും ഉണ്ടായിരിക്കും.
കൂടാതെ സെപ്റ്റംബർ 5 വരെ ദിവസവും രാവിലെ 11നും 2.30നും പ്രസംഗവും 12ന് മധ്യാഹ്ന പ്രാർഥനയും നടക്കും. നാളെ മുതൽ അടുത്ത മാസം 3 വരെ വൈകിട്ട് 6.30ന് ധ്യാനവും കരോട്ടെപ്പള്ളിയിൽ എല്ലാ ദിവസവും രാവിലെ 6ന് കുർബാനയും ക്രമീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ 1-ന് തോമസ് മാർ അലക്സന്ത്രയോസ് കുർബാന അർപ്പിക്കും. താഴത്തെപ്പള്ളിയിൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.തോമസ് മാർ തിമോത്തിയോസ് മുഖ്യകാർമികനാകും.
തുടർളള ദിവസങ്ങളിൽ സെപ്റ്റംബർ 2-നു യൂഹാനോൻ മാർ മിലിത്തിയോസ്, 3-നു ഗീവർഗീസ് മാർ സ്തേഫാനോസ്, 4-ന് പൗലോസ് മാർ ഐറേനിയോസ്, 5-ന് മാത്യൂസ് മാർ അപ്രേം എന്നിവർ രാവിലെ 8.30-ന് കുർബാന അർപ്പിക്കും. സെപ്റ്റംബർ 6-ന് മർക്കോസ് മാർ ക്രിസോസ്റ്റമോസ് അഞ്ചിന്മേൽ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും.
സെപ്റ്റംബർ 7-ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാബാവായുടെ മുഖ്യകാർമികത്വത്തിലാണ് മൂന്നിന്മേൽ കുർബാന നടക്കുന്നത്. അന്നേദിവസം രാവിലെ 11.30-ന് ചരിത്രപ്രസിദ്ധമായ നടതുറക്കൽ ചടങ്ങിന് ശ്രേഷ്ഠ ബാവാ മുഖ്യ കാർമികത്വം വഹിക്കും.
തുടർന്ന് പന്തിരുനാഴി ഘോഷയാത്രയും രാത്രി 8.30-ന് കരോട്ടെപ്പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും നടക്കും. രാത്രി 10-ന് മാർഗംകളി, പരിചമുട്ടുകളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.
പ്രധാന പെരുന്നാൾ ദിനമായ സെപ്റ്റംബർ 8-ന് ഐസക് മാർ ഒസ്താത്തിയോസ് മൂന്നിന്മേൽ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3-ന് നേർച്ചവിളമ്പ് നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

