കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. പന്തീരപാടം മുറിയനാലിലെ പാരഡൈസ് ഹോട്ടലിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി ഇവിടെ നിന്നും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് ചത്ത വണ്ടിനെ ലഭിക്കുകയായിരുന്നു. ഈ ഗുരുതരമായ വീഴ്ച ശ്രദ്ധയില്‍പ്പെട്ട
ഉടന്‍ തന്നെ ഉപഭോക്താക്കള്‍ വിവരം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തില്‍ നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളും പഴകിയ ഭക്ഷണവിഭവങ്ങളും ഇവിടെ നിന്നും കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഹോട്ടല്‍ പൂട്ടിക്കാന്‍ ഉത്തരവിട്ടത്. ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും മുന്‍നിര്‍ത്തി സ്ഥാപനത്തിനെതിരെ കര്‍ശനമായ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

