ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ സൈനിക നടപടി സ്വീകരിക്കാൻ മടിക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ, സംഘർഷത്തിന്റെ പ്രാരംഭ ദിനങ്ങളെ അപേക്ഷിച്ച് ശക്തമായ യുദ്ധസന്നാഹങ്ങൾ അമേരിക്ക പൂർത്തിയാക്കി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുക്കാൻ ഇറാൻ നീക്കങ്ങൾ ശക്തമാക്കിയതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹോർമുസ് കടലിടുക്കിന്റെ നടത്തിപ്പും നിയന്ത്രണവും സംബന്ധിച്ച കരട് ബിൽ ഇറാൻ പാർലമെന്റിൽ വോട്ടിനിടാൻ ഒരുങ്ങുകയാണ്.
ഈ ബിൽ പാസായാൽ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ വാണിജ്യ കപ്പലുകളും എണ്ണ ടാങ്കറുകളും ഐആർജിസി (IRGC)-ൽ നിന്നും മുൻകൂർ അനുമതി തേടണമെന്ന നിർബന്ധിത വ്യവസ്ഥ നിലവിൽ വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

