തിരുവനന്തപുരം നഗരത്തില്‍ എകെജി സെന്റര്‍ കൈവശം വച്ചിരിക്കുന്ന മുഴുവന്‍ ഭൂമിയും കൃത്യമായി അളന്നു തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഉപഹര്‍ജി ഫയല്‍ ചെയ്തു. സേവ് യൂണിവേഴ്സിറ്റി ക്യാംപയിന് കമ്മിറ്റി ചെയര്മാന് ആര്.എസ്.ശശികുമാര്‍ ആണ് പുതിയ ആവശ്യങ്ങളുമായി രംഗത്തെത്തിയത്.
കേരള സര്‍വകലാശാലയുടെ ഭൂമി എകെജി സെന്ററിനു വേണ്ടി അനധികൃതമായി കയ്യേറി എന്നാരോപിച്ച് ഹൈക്കോടതിയുടെ പരിഗണനയിലുള്ള പൊതുതാൽപര്യ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന് മുമ്പാകെ പുതിയ ഉപഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിയമപരമായി പതിച്ചുനല്‍കാത്ത ഭൂമിയിലാണ് എകെജി സെന്റര്‍ നിര്‍മിച്ചിട്ടുള്ളത്.
ഇവിടെയുള്ള കെട്ടിടത്തിന് തിരുവനന്തപുരം കോർപറേഷന് ലൈസന്‍സ് നല്കിയിട്ടുണ്ടെങ്കില്, അത് സംബന്ധിച്ച പ്ലാന്‍, സ്കെച്ച്, ലൈസന്‍സ് പകര്‍പ്പ് എന്നിവ കോടതിയില്‍ ഹാജരാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. എകെജി സെന്ററിന് അനുവദിച്ചതിലും അധികം ഭൂമി അവര്‍ കൈവശം വെച്ചിട്ടുണ്ടെന്ന ഗുരുതരമായ പരാതിയാണ് നിലവിലുള്ളത്.
വിവാദമായ ഭൂമി പൂര്‍ണ്ണമായി അളന്നു തിട്ടപ്പെടുത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെടുന്നു. എന്നാല്‍, സര്‍വകലാശാലയുടെ ഭൂമി മാത്രമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ അളന്നത്.
എകെജി സെന്ററിന്റെ കൈവശമുള്ള ഭാഗങ്ങള്‍ പരിശോധിക്കാന്‍ അധികൃതര്‍ തയാറായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. എകെജി സെന്ററിന് അനുവദിച്ചു എന്ന് പറയുന്ന ഭൂമിയും സര്‍വകലാശാലയുടെ കൈവശമുള്ള ഭൂമിയും ഒരേ സര്‍വേ നമ്പറില്‍ ഉള്‍പ്പെടുന്നവയാണ്.
അതിനാല്‍ എകെജി സെന്ററിന്റെ ഭൂമി പൂര്‍ണ്ണമായി അളന്നു തിട്ടപ്പെടുത്താതെ ഈ വിഷയത്തില്‍ ശാശ്വത പരിഹാരം കാണാന്‍ സാധിക്കില്ലെന്ന് ഹര്ജിക്കാരന് വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് റവന്യൂ അധികാരികള്‍ക്ക് കോടതിയുടെ കര്‍ശന നിര്‍ദേശം തേടിക്കൊണ്ട് ഉപഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണര്‍, കേരള സര്‍വകലാശാല, തിരുവനന്തപുരം കോർപറേഷന്, സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവരാണ് ഈ ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

