കുട്ടികളുടെ ആദ്യകാല വളർച്ചയും സമഗ്ര വികസനവും ലക്ഷ്യമിട്ട് മാധ്യമപ്രവർത്തകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോയും യുണിസെഫും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
‘കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ശില്പശാല. ചടങ്ങിൽ യുണിസെഫ് കമ്മ്യൂണിക്കേഷൻസ് സ്പെഷ്യലിസ്റ്റ് ശ്യാം സുധീർ ബണ്ടി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ആരോഗ്യ വെല്ലുവിളികൾ കുടുംബങ്ങൾക്ക് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വളരെ വലുതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സർക്കാരുകൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസബിലിറ്റി റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങള്‍ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കണമെന്നും ശ്യാം സുധീർ ബണ്ടി അഭിപ്രായപ്പെട്ടു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി.
പളനിച്ചാമി, ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ നെറ്റ്വർക്ക് പരിശീലകനും എഐ വിദഗ്ധനുമായ മുരളീകൃഷ്ണ ചിന്നദുരൈ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

