ഗാലക്സി വാച്ചിലെ ഒക്ടോബർ അപ്ഡേറ്റിൽ സ്ലീപ്പ് കോച്ചിംഗ് ഫീച്ചർ അവതരിപ്പിച്ചെങ്കിലും, പലരുടെയും സംസങ് ഗാലക്സി വാച്ച് 8 ഉപകരണങ്ങളിൽ ഉറക്കത്തിന്റെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. ഉറക്കത്തിനിടയിലെ ഡാറ്റ നഷ്ടപ്പെടുകയോ ചില ദിവസങ്ങളിൽ വിവരങ്ങൾ പൂർണ്ണമായി രേഖപ്പെടുത്താതിരിക്കുകയോ ചെയ്യുന്ന പ്രശ്നത്തിന് നിരവധി ഉപയോക്താക്കളാണ് പരിഹാരം തേടുന്നത്.
വാച്ച് റീബൂട്ട് ചെയ്യുകയോ സെൻസർ ഗ്ലാസ് തുടച്ചു വൃത്തിയാക്കുകയോ ചെയ്തെങ്കിലും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പലർക്കും സാധിച്ചിട്ടില്ല. എന്നാൽ വാച്ചിന്റെ ക്രമീകരണങ്ങളിൽ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
ഗാലക്സി വാച്ച് 8 ഫോട്ടോപ്ലെത്തിസ്മോഗ്രാഫി സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ബയോ ആക്ടീവ് സെൻസർ ചർമ്മത്തിലേക്ക് എൽ.ഇ.ഡി വെളിച്ചം കടത്തിവിട്ട് ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും കണക്കാക്കുകയാണ് ചെയ്യുന്നത്.
എന്നാൽ സെൻസറിന് കൃത്യമായി റീഡിങ് ലഭിക്കാത്ത പക്ഷം സോഫ്റ്റ്വെയറിന് ഡാറ്റ ശേഖരിക്കാൻ സാധിക്കാതെ വരുന്നു. പച്ചക്കുത്തലുകൾ (Tattoos) ഇത്തരം വെളിച്ചത്തെ ആഗിരണം ചെയ്യുന്നതിനാൽ വാച്ചിന് മണിബന്ധം തിരിച്ചറിയാൻ കഴിയാതെ വരാറുണ്ട്.
അതുപോലെ കൈയിലെ കട്ടിയുള്ള രോമങ്ങളും അയഞ്ഞ കിടപ്പിലുള്ള വാച്ച് സ്ട്രാപ്പും ഇതിന് കാരണമാകാം. ടാറ്റു ചെയ്ത ഭാഗത്താണെങ്കിൽ വാച്ച് മറുകൈയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ മഷിയില്ലാത്ത ഭാഗത്തേക്ക് മാറ്റി വെക്കുകയോ ചെയ്യുക.
കൈയിലെ രോമങ്ങളാണ് പ്രശ്നമെങ്കിൽ സെൻസറിന് താഴെയുള്ള ചെറിയ ഭാഗത്തെ രോമങ്ങൾ വടിക്കുന്നത് മികച്ച ഫലം ചെയ്യും. ഉറക്കത്തിൽ ശരീരം അനങ്ങുന്നവർക്ക് മറ്റൊരു പ്രശ്നമാണ് നേരിടേണ്ടി വരുന്നത്.
വൺ യു.ഐ വാച്ചിലെ ആക്സിലറോമീറ്റർ ഡാറ്റയാണ് ലൈറ്റ് സ്ലീപ്പും ഉണർന്നിരിക്കുന്ന അവസ്ഥയും തിരിച്ചറിയാൻ സഹായിക്കുന്നത്. അതിനാൽ രാത്രി മുഴുവൻ തിരിഞ്ഞു മറിഞ്ഞു കിടക്കുന്നത് ഉണർന്നിരിക്കുന്ന സമയമായി രേഖപ്പെടുത്തുകയും ഡാറ്റയിൽ കൃത്യത ഇല്ലാതാകുകയും ചെയ്യുന്നു.
ഇതിനായി വാച്ച് കൈയുടെ മുകളിലേക്ക് മാറ്റി വെക്കുകയും സ്ട്രാപ്പ് അല്പം കൂടി മുറുക്കി ഇടുകയും ചെയ്യുക. സേവിംഗ് മോഡ് സെൻസറുകളെ ബാധിച്ചേക്കാം ഗാലക്സി വാച്ചിലെ പവർ സേവിംഗ് ഫീച്ചർ വളരെ ശക്തമാണ്.
രാത്രി സമയങ്ങളിൽ ഇത് പ്രൊസസ്സറിനെയും ബാക്ക്ഗ്രൗണ്ട് സിങ്കിനെയും മന്ദഗതിയിലാക്കുകയും ബാക്ക്ഗ്രൗണ്ട് ഹൃദയമിടിപ്പ് ട്രാക്കിംഗ് നിർത്തലാക്കുകയും ചെയ്തേക്കാം. ഇതിനായി Settings > Battery > Power saving എന്ന ക്രമീകരണത്തിൽ പ്രവേശിക്കുക.
തുടർന്ന് Limit health features എന്ന ഓപ്ഷൻ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരത്തുക. സിസ്റ്റം അപ്ഡേറ്റുകൾക്ക് ശേഷം ഇത് യാന്ത്രികമായി ഓൺ ആയിട്ടുണ്ടാകാം.
ഇത് വഴി സ്ക്രീൻ ഡിം ചെയ്യുകയും വൈഫൈ ഓഫ് ചെയ്യുകയും ചെയ്താലും രാത്രി മുഴുവൻ വാച്ച് ഹൃദയമിടിപ്പും ചലനങ്ങളും കൃത്യമായി ട്രാക്ക് ചെയ്യുന്നത് തുടരും. ബാക്ക്ഗ്രൗണ്ട് അനുമതികൾ പരിശോധിക്കുക തേർഡ് പാർട്ടി ആപ്പുകൾക്കും സാംസങ് ഹെൽത്തിനും സെൻസർ ആക്സസ് ബാക്ക്ഗ്രൗണ്ടിൽ ലഭിക്കാതെ വരുമ്പോഴും സ്ലീപ്പ് ട്രാക്കിംഗ് പരാജയപ്പെടാം.
ഇതിനായി വാച്ചിൽ ആപ്പ് ഡ്രോയർ തുറന്ന് Settings > Security and privacy എടുക്കുക. അതിനുശേഷമുള്ള Privacy സെക്ഷനിൽ Permission manager-ൽ Sensors പരിശോധിക്കുക.
സാംസങ് ഹെൽത്ത് (Samsung Health) തിരഞ്ഞെടുത്ത് അത് Allow all the time എന്ന് സെറ്റ് ചെയ്യുക. Allow only while using the app എന്നോ മറ്റ് ഓപ്ഷനുകളോ ആണെങ്കിൽ മാറ്റം വരുത്തുക.
അല്ലെങ്കിൽ ബാക്ക്ഗ്രൗണ്ടിലെ സ്ലീപ്പ് ട്രാക്കിംഗ് പ്രവർത്തിക്കില്ല. ക്യാഷ് ക്ലിയർ ചെയ്യുക ഈ വഴികളിലൂടെയും പ്രശ്നം പരിഹരിക്കപ്പെടില്ലെങ്കിൽ സാംസങ് ഹെൽത്തിന്റെ താൽക്കാലിക ഫയലുകൾ നീക്കം ചെയ്യുക.
ഫോണിൽ Settings > Apps > Samsung Health > Storage എടുത്ത് Clear Cache നൽകുക. ഇത് താൽക്കാലിക ഫയലുകൾ മാത്രമാണ് നീക്കം ചെയ്യുന്നത് എന്നതിനാൽ നിങ്ങളുടെ പഴയ ഉറക്കത്തിന്റെ ചരിത്രം നഷ്ടപ്പെടില്ല.
ഇതുകൊണ്ടും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ വാച്ച് ഫാക്ടറി റീസെറ്റ് ചെയ്യാം. റീസെറ്റ് ചെയ്തിട്ടും ഡാറ്റ ലഭിക്കുന്നില്ലെങ്കിൽ ഹാർഡ്വെയർ തകരാറാകാൻ സാധ്യതയുണ്ട്.
റിപ്പയറിനായി അയക്കുന്നതിന് മുൻപ് ഫോണിലെ സാംസങ് മെമ്പേഴ്സ് തുറന്ന് Support > Send feedback > Error reports വഴി സിസ്റ്റം ലോ ഗ് ഡാറ്റ ഉൾപ്പെടുത്തി പിഴവ് റിപ്പോർട്ട് ചെയ്യാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

