ഉത്തരാഖണ്ഡിൽ മോശം കാലാവസ്ഥയെത്തുടർന്ന് ബദരീനാഥിൽ നിന്ന് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ തകർന്നു വീണു. ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് ആറ് തീർത്ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് ജോഷിമഠിന് സമീപം അപകടത്തിൽപ്പെട്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഔദ്യോഗികമായി അറിയിച്ചു.
ജോഷിമഠിന് സമീപമുള്ള ചൈൻ ഗ്രാമത്തിനടുത്ത് വെച്ചാണ് സംഭവം നടന്നത്. ട്രാൻസ്ഭാരത് കമ്പനിയുടെ ചാർട്ടേർഡ് ഹെലികോപ്റ്ററാണ് തകർന്നുവീണത്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വകുപ്പ്, എസ്.ഡി.ആർ.എഫ് (SDRF) എന്നിവയുടെ നേതൃത്വത്തിൽ പ്രദേശത്ത് ഊർജിതമായ സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

