ഇന്ത്യയിലെ സ്വർണപ്പണയ വായ്പാ നടപടിക്രമങ്ങളിൽ വരും ദിവസങ്ങളിൽ നിർണായകമായ പൊളിച്ചെഴുത്തുകൾ ഉണ്ടായേക്കുമെന്ന് വിലയിരുത്തൽ. സാധാരണക്കാരുടെ പക്കലുള്ള സ്വർണശേഖരം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ഭദ്രമാക്കാൻ സാധിക്കുമെന്ന് മുത്തൂറ്റ് എംക്രെഡ് സി.ഇ.ഒ പി.ഇ.മത്തായി വ്യക്തമാക്കി.
കൊച്ചിയിൽ സംഘടിപ്പിച്ച ബിസിനസ് സമ്മിറ്റിൽ ‘സാമ്പത്തിക മേഖലയിൽ സ്വർണ വായ്പകളുടെ പ്രസക്തി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ സ്വർണവിലയിൽ വലിയ തോതിലുള്ള ഇടിവിന് സാധ്യത കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം ഏകദേശം 5 ട്രില്യൻ യുഎസ് ഡോളർ മൂല്യം വരുന്ന 34,700 ടൺ സ്വർണമുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിന്റെ ഏകദേശം 80 ശതമാനവും സാധാരണക്കാരുടെ പക്കലാണുള്ളത്.
ഭാവിയിൽ ആളുകൾക്ക് തങ്ങളുടെ കൈവശമുള്ള സ്വർണം വെറും ആഭരണങ്ങളായി ഉപയോഗിക്കുന്നതിനൊപ്പം, പ്രത്യേക റജിസ്ട്രേഷൻ നമ്പറുകൾ നൽകി ബാങ്കുകൾ വഴി വായ്പ ലഭ്യമാക്കാനുള്ള നൂതന സംവിധാനങ്ങൾ നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണം വിൽക്കുന്നതിനേക്കാൾ എത്രയോ ലാഭകരമാണ് അത് ഈടുനൽകി വായ്പയെടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
നിലവിൽ ഇന്ത്യയിലെ മൊത്തത്തിലുള്ള സ്വർണ വായ്പകളിൽ 65 ശതമാനവും അസംഘടിത മേഖലയിലാണ് നടക്കുന്നത്. ബാങ്കുകളുടെയും എൻ.ബി.എഫ്.സികളുടെയും പക്കൽ ഇതിന്റെ 35 മുതൽ 40 ശതമാനം വരെ മാത്രമാണുള്ളത്.
ആധുനിക സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (എ.ഐ) സഹായത്തോടെ ഉപഭോക്താക്കൾക്ക് അതിവേഗത്തിൽ വായ്പകൾ ലഭ്യമാക്കാനും രംഗത്തെ തട്ടിപ്പുകൾ കൃത്യമായി തിരിച്ചറിഞ്ഞു പ്രതിരോധിക്കാനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

