കണ്ണൂർ പയ്യന്നൂരിൽ ഒന്നര വയസുകാരനായ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ ചികിത്സാ പിഴവ് സംഭവിച്ചുവെന്ന സംസ്ഥാന തല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിയമനടടികൾ ശക്തമാക്കുന്നു. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ വേളയിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി കണ്ടെത്തിയിരിക്കുന്നത്.
കേസിൽ കൂടുതൽ ഡോക്ടർമാരെ പ്രതിചേർക്കണോ എന്ന കാര്യത്തിൽ പൊലീസ് ഉടൻ അന്തിമ തീരുമാനമെടുക്കും. അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് നിലവിൽ പ്രതിചേർത്തിട്ടുള്ളത്.
എന്നാൽ പീഡിയാട്രിഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരെക്കൂടി പ്രതിപട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ശക്തമായ ആവശ്യം. വീണ് ചുണ്ടിന് പരിക്കേറ്റതിനെ തുടർന്ന് കുട്ടിക്ക് സ്റ്റിച്ച് ഇടുന്നതിനായി അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുട്ടി ബോധരഹിതനാവുകയായിരുന്നു.
തുടർന്ന് ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജൂലൈ 10നാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. വിഷയത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ആദ്യം കേസ് പരിഗണിച്ച ജില്ലാതല വിദഗ്ധ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

