തലസ്ഥാനത്ത് കോൺഗ്രസ് പാർട്ടി ഓഫീസുകൾ ലക്ഷ്യമിട്ട് അക്രമ പരമ്പര. തിരുവനന്തപുരം ഡിസിസി ഓഫീസിനു നേരെ ഉണ്ടായ കല്ലേറിൽ ജനൽ ചില്ലുകൾ പൂർണ്ണമായി തകർന്നു.
ഇതിനു പുറമെ നെയ്യാറ്റിൻകരയ്ക്ക് സമീപം പാലിയോട് കോൺഗ്രസ് ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസ് അക്രമികൾ തീവെച്ച് നശിപ്പിച്ചു. രാത്രി 11 മണിയോടെയായിരുന്നു ഈ സംഭവങ്ങൾ അരങ്ങേറിയത്.
പാർട്ടി ഓഫീസിന്റെ പിൻഭാഗത്തുകൂടി എത്തിയ സംഘം ഓടുമേഞ്ഞ പഴയ കെട്ടിടത്തിലേക്കും പുറത്തു സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളിലേക്കും കയ്യിൽ കരുതിയ ദ്രാവകം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമീപത്തെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
അക്രമം നടന്ന ഡിസിസി ഓഫീസ് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. സംഭവസ്ഥലം വിലയിരുത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
“അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു.” സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

