തിരുവനന്തപുരം ജില്ലയിലെ ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തിൽ ഓഫീസിന്റെ മുൻവശത്തെ ചില്ലുകൾ ഉൾപ്പെടെയുള്ളവ തകർന്നു.
സംഭവസ്ഥലം സന്ദർശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥിതിഗതികൾ വിലയിരുത്തി. കേരളത്തിൽ രാഷ്ട്രീയ പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഒരിടത്തും പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെടുന്ന സാഹചര്യം പതിവില്ലെന്നും, അത്തരത്തിലുള്ള ഒരു രാഷ്ട്രീയ സംസ്കാരമല്ല നമ്മുടെ നാടിനുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഈ കൃത്യത്തിന് പിന്നിൽ ആരായാലും നിയമപരമായ നടപടികൾ ഉണ്ടാകുമെന്നും ഇക്കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെങ്കിലും, അവ അക്രമാസക്തമായി മാറിയാൽ പൊലീസ് അതിന്റേതായ രീതിയിൽ കർശനമായി പ്രവർത്തിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

