സാമ്പത്തികവും വ്യക്തിപരവുമായ ജീവിതത്തെ സ്വാധീനിക്കുന്ന ഒട്ടേറെ നിർണായക മാറ്റങ്ങൾക്കാണ് സെപ്റ്റംബർ മാസം തുടക്കമിടുന്നത്. ഓഗസ്റ്റ് 31 പല സുപ്രധാന സേവനങ്ങൾക്കും നടപടിക്രമങ്ങൾക്കും അവസാന തീയതിയായതിനാൽ, സമയപരിധിക്കുള്ളിൽ കാര്യങ്ങൾ പൂർത്തിയാക്കാത്തവരെ പിഴ ഉൾപ്പെടെയുള്ള കനത്ത തിരിച്ചടികൾ കാത്തിരിക്കുന്നുണ്ട്.
രാജ്യത്ത് നിലവിൽ വരുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ താഴെ പറയുന്നവയാണ്: 1.
എൽപിജി വില പരിഷ്കരണം
ഓരോ മാസത്തിന്റെയും ആദ്യ തീയതിയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ എൽപിജി സിലിണ്ടർ വില പരിഷ്കരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 85-90 ഡോളർ നിലവാരത്തിൽ ഉയർന്നുനിൽക്കുന്നതിനാൽ ഇന്ധന വില വീണ്ടും വർധിക്കുമെന്ന ആശങ്ക ശക്തമാണ്.
നിലവിൽ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് 949 രൂപയാണ് വില. വില വീണ്ടും വർധിച്ചാൽ ഇത് 1000 രൂപ കടക്കാനുള്ള സാധ്യതയുണ്ട്.
അതേസമയം, വാണിജ്യ എൽപിജി സിലിണ്ടറിന് നിലവിൽ 2753 രൂപയാണ് നിരക്ക്. ഇത് 3000 രൂപ കടക്കുമോയെന്ന ആശങ്കയിലാണ് ഹോട്ടൽ ഉടമകളും വ്യാപാരികളും.
2. മുംബൈയിൽ പാൽവില വർധന
മുംബൈയിൽ എരുമപ്പാൽ മൊത്തവില മുംബൈ മിൽക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ 93 രൂപയിൽ നിന്ന് 102 രൂപയിലേക്ക് കുത്തനെ ഉയർത്തിയിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ പൊതുവിപണിയിലെ റീട്ടെയ്ൽ വിലയും ആനുപാതികമായി വർധിക്കും. 3.
ആദായനികുതി റിട്ടേൺ (ഐടിആർ) പിഴ
ബിസിനസ് അല്ലെങ്കിൽ പ്രൊഫഷനൽ വരുമാനമുള്ളവർക്ക് 2026-27 അസസ്മെന്റ് വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. ഇതിനുശേഷവും ഡിസംബർ 31 വരെ ഐടിആർ ഫയൽ ചെയ്യാൻ അവസരമുണ്ടെങ്കിലും ഉയർന്ന തുക ലേറ്റ് ഫയലിങ് ഫീസായി നൽകേണ്ടി വരും.
ഇതിന് പുറമേ പ്രതിമാസം 1% നിരക്കിൽ പലിശയും ഈടാക്കും. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 1000 രൂപയാണ് ലേറ്റ് ഫീസ്.
എന്നാൽ വരുമാനം അഞ്ച് ലക്ഷത്തിന് മുകളിലാണെങ്കിൽ ഈ തുക 5000 രൂപയായി ഉയരും. 4.
എൽപിജി കെവൈസി പൂർത്തിയാക്കൽ
എൽപിജി കണക്ഷനുമായി ബന്ധപ്പെട്ട ഇകെവൈസി അതായത് ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷൻ നടപടികൾ പൂർത്തിയാക്കേണ്ട
അവസാന തീയതിയും ഓഗസ്റ്റ് 31 ആണ്. ഈ നിർബന്ധിത നടപടി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ഭാവിയിൽ എൽപിജി സിലിണ്ടറുകളും സബ്സിഡിയും ലഭിക്കുന്നതിൽ വലിയ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം.
5. വിമാന യാത്രികർക്ക് ആശ്വാസ നടപടി
വിമാനത്താവളങ്ങളിൽ യാത്രക്കാർ നേരിടുന്ന സമയനഷ്ടവും നീണ്ട
വരികളും ഒഴിവാക്കുന്നതിന്റെ ഭാഗമായി, രാജ്യാന്തര യാത്രയ്ക്കുള്ള ബോർഡിങ് പാസ് സ്റ്റാംപ് ചെയ്യുന്നത് ഒഴിവാക്കാൻ ബ്യൂറോ ഓഫ് ഇമ്മിഗ്രേഷൻ തീരുമാനിച്ചിട്ടുണ്ട്. ഇനി മുതൽ ഇമ്മിഗ്രേഷൻ ക്ലിയറൻസ് സമയത്ത് യാത്രക്കാർ ഇലക്ട്രോണിക് ബോർഡിങ് പാസ് ഉപയോഗിച്ചാൽ മതിയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

