പ്ലേലിസ്റ്റുകൾ കൂടുതൽ വ്യക്തിപരമാക്കാനും ആശയവിനിമയം എളുപ്പമാക്കാനും ലക്ഷ്യമിട്ട് പുതിയ ഫീച്ചറുമായി പ്രമുഖ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ എത്തി. പ്ലേലിസ്റ്റിലെ ഓരോ ട്രാക്കിനൊപ്പവും സ്വന്തം കുറിപ്പുകൾ അല്ലെങ്കിൽ അഭിപ്രായങ്ങൾ ചേർക്കാൻ സഹായിക്കുന്ന ‘യൂസർ നോട്സ്’ (User Notes) എന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചത്.
പ്രിയപ്പെട്ടവർക്കായി മ്യൂസിക് ടേപ്പുകൾ തയാറാക്കി ഒപ്പം ചെറിയ കുറിപ്പുകൾ എഴുതിവെച്ചിരുന്ന പഴയകാല രീതിയുടെ ഡിജിറ്റൽ രൂപമായാണ് ഈ പുതിയ സംവിധാനത്തെ വിലയിരുത്തുന്നത്. യൂസർ നോട്സ് ഫീച്ചർ ഉപയോഗിക്കുന്നതിനായി പ്ലേലിസ്റ്റ് തുറന്ന്, ആവശ്യമുള്ള ട്രാക്കിന് സമീപമുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യണം.
തുടർന്ന് ‘ആഡ് നോട്ട്’ (Add Note) തിരഞ്ഞെടുത്ത് കുറിപ്പ് ടൈപ്പ് ചെയ്ത് സേവ് ചെയ്യാം. ഇതോടെ ട്രാക്ക് നാമത്തിന് താഴെയായി ഈ കുറിപ്പുകൾ ദൃശ്യമാകും.
നിലവിൽ തിരഞ്ഞെടുത്ത വിപണികളിലെ സൗജന്യ, പ്രീമിയം ഉപയോക്താക്കൾക്കായി ഈ സേവനം ലഭ്യമായിതുടങ്ങിയിട്ടുണ്ട്. ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് 16 വയസ്സ് തിതികഞ്ഞിരിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

