തെരുവുനായ ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് പൂർണ്ണ ബാധ്യതയുണ്ടെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂർ എരുവേശ്ശി പഞ്ചായത്ത് തെരുവുനായ ആക്രമണത്തിൽ ഇരയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന കീഴ്ക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ജുഡീഷ്യറിയുടെ സുപ്രധാന നിരീക്ഷണം.
പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള മൗലികാവകാശം ഓരോ പൗരനുമുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. പരാതി ലഭിച്ചിട്ടില്ലെന്ന ഒറ്റക്കാരണത്താൽമാത്രം തദ്ദേശസ്ഥാപനങ്ങൾക്ക് തങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
തെരുവുനായ നിയന്ത്രണത്തിനായി നിയമപരമായി ചെയ്യേണ്ട നിർബന്ധിത നടപടികൾ സ്വീകരിക്കാത്തത് ഗുരുതരമായ വീഴ്ചയാണ്.
ഫണ്ടില്ലായ്മയോ ധനക്കുറവോ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇത്തരം നിയമപരമായ ബാധ്യതകളിൽനിന്ന് പിൻമാറാൻ കഴിയില്ല. ഗ്രാമപഞ്ചായത്ത് തങ്ങളുടെ നിയമപരമായ കടമ നിർവഹിക്കാൻ പരാജയപ്പെട്ടാൽ ടോർട്ട് നിയമപ്രകാരം നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയാണ് തെരുവുനായ ആക്രമണത്തിന് ഇരയായതിനെ തുടർന്ന് എരുവശ്ശേരി പഞ്ചായത്തിനെതിരെ നിയമനടപടി സ്വീകരിച്ചത്. ഈ കേസിൽ 10,000 രൂപയും ആറുശതമാനം പലിശയും നഷ്ടപരിഹാരമായി നൽകാൻ കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു.
ഈ വിധിയാണ് ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരിക്കുന്നത്. എന്നാൽ, തങ്ങളുടെ പ്രദേശത്ത് തെരുവുനായ ശല്യം ഇല്ലെന്നും പരാതിക്കാed സംഭവസ്ഥലം പഞ്ചായത്തിന്റെ പരിധിക്ക് പുറത്താണെന്നുമായിരുന്നു പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള വാദം.
എന്നാൽ ഈ വാദങ്ങൾ തള്ളിക്കളഞ്ഞ കോടതി, തെരുവുനായ ആക്രമണങ്ങൾ തടയുന്നതിനുള്ള നിയമപരമായ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങളിൽ നിക്ഷിപ്തമാണെന്ന് ആവർത്തിച്ചു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

