ലോക്സഭയുടെ അംഗീകാരത്തിന് പിന്നാലെ, പൊതു പരീക്ഷാ നിയമ ഭേദഗതി ബില്ല് രാജ്യസഭയും പാസാക്കി. പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതികൾ സർക്കാർ വോട്ടിനിട്ട് തള്ളിക്കളയുകയായിരുന്നു.
ഇനി രാഷ്ട്രപതിയുടെ ഒപ്പുകൂടി ലഭിക്കുന്നതോടെ ഈ ബില്ല് ഔദ്യോഗികമായി നിയമമായി മാറും. അതേസമയം, ബില്ലിന്മേലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി തുടര്‍ന്നു.
ആവശ്യപ്പെട്ട പ്രസ്താവന നടത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പുതിയതായി കൊണ്ടുവന്ന ഈ ബില്ല് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ളതാണെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടികളും കോച്ചിംഗ് സെന്ററുകളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും അദ്ദേഹം ചർച്ചയ്ക്കിടെ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

