കോഴിക്കോട് ജില്ലയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. ഓടക്കുന്ന് കണ്ടംപാറക്കൽ അക്ഷയ് കുമാർ (25) ആണ് അന്തരിച്ചത്.
വ്യാഴാഴ്ച അർദ്ധരാത്രി 12 മണിയോടെ താമരശ്ശേരിക്ക് സമീപം വട്ടക്കുണ്ട് ഭാഗത്തായിരുന്നു ദാരുണമായ സംഭവം. താമരശ്ശേരി ഭാഗത്തുനിന്ന് കൊടുവള്ളിയിലേക്ക് റോഡരികിലൂടെ സഞ്ചരിക്കുകയായിരുന്ന അക്ഷയിൻ്റെ ബുള്ളറ്റിൽ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അക്ഷയ്, അരമണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് ഈ വഴി കടന്നുപോയ മറ്റ് യാത്രികരാണ് അദ്ദേഹത്തെ 108 ആംബുലൻസിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്.
തുടക്കത്തിൽ അപകടകാരണം വ്യക്തമല്ലായിരുന്നെങ്കിലും, പിന്നീട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മരം കയറ്റി വന്ന ലോറി ബുള്ളറ്റിൽ ഇടിച്ചതാണെന്ന് വ്യക്തമായത്. എന്നാൽ അപകടം വരുത്തിയ ശേഷം ലോറി നിർത്താതെ ഓടിച്ചുപോവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

