ധനപ്രതിസന്ധി മറികടക്കാൻ പൊതുവിപണിയിൽ നിന്ന് വീണ്ടും കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. കടപ്പത്രങ്ങളുടെ വിൽപന വഴി 1800 കോടി രൂപ ലഭ്യമാക്കാനാണ് ധനവകുപ്പിന്റെ ആലോചന.
സർക്കാരിന്റെ അടിയന്തര സാമ്പത്തിക ആവശ്യങ്ങളും വരാനിരിക്കുന്ന ഓണക്കാലത്തെ ഭീമമായ ചെലവുകളും മുൻനിർത്തിയാണ് ഈ നടപടി. നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ 10400 കോടി രൂപ കടപ്പത്രങ്ങൾ വഴി വായ്പയായി സ്വീകരിച്ചിട്ടുണ്ട്.
ഇതിനു പുറമെയാണ് ഇപ്പോൾ പുതിയ തുക സമാഹരിക്കുന്നത്. സാമൂഹ്യക്ഷേമ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യൽ, പ്രതിസന്ധിയിലായ കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായം നൽകൽ ഉൾപ്പെടെയുള്ള വിവിധ അത്യാവശ്യ ചെലവുകൾക്കായിരിക്കും ഈ തുക വിനിയോഗിക്കുക.
ഓണക്കാലത്തെ ക്ഷേമ പദ്ധതികൾക്കും മറ്റ് ആനുകൂല്യങ്ങൾക്കുമായി ഏതാണ്ട് 20,000 കോടി രൂപയോളം വേണ്ടിവരുമെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകൂട്ടൽ. ഇതിനായുള്ള മുൻകൂർ സാമ്പത്തിക സമാഹരണത്തിന്റെ ഭാഗം കൂടിയാണ് ഈ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

