സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് താന്‍ ഔദ്യോഗികമായി ജോലി വാങ്ങി കൊടുത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ രംഗത്ത്.
ആലപ്പുഴയിൽ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എച്ച്.
സലാം, പി.പി. ചിത്തരഞ്ജൻ എന്നിവരുടെ ഭാര്യമാര്‍ക്ക് സഹകരണ വകുപ്പിനു കീഴില്‍ ജോലി ലഭ്യമാക്കിയിട്ടുണ്ടെന്നാണ് സുധാകരൻ പരസ്യമായി പ്രസംഗിച്ചത്.
“എനിക്കെതിരെ പറഞ്ഞവരുടെ അതേ ഭാഷയില്‍ സംസാരിക്കാന്‍ ഞാനില്ല. പറഞ്ഞയാളുടെ ഭാര്യ ജോലി ഇല്ലാതെ നിന്നപ്പോള്‍ ഞാനാണ് കയര്‍ ക്ഷേമനിധിയില്‍ ജോലി വാങ്ങി നല്‍കിയത്.
19 ഒഴിവ് വന്നപ്പോള്‍ ആദ്യനിയമനം അവര്‍ക്കായിരുന്നു. ഹോസ്പിറ്റലില്‍ ചിത്തരഞ്ജന്റെ ഭാര്യക്കു ജോലി കൊടുത്തു.
അങ്ങനെ ഒരുപാടു പേര്‍ക്ക്… എന്റെ വീട്ടിലെ ഒരാള്‍ക്കു പോലും ഞാന്‍ ജോലി കൊടുത്തിട്ടില്ല. എന്റെ ഭാര്യയുടെ അനിയത്തി ബികോം എച്ച്ഡിസി പാസായ ആളാണ്.
ഞാന്‍ ജോലി കൊടുത്തിട്ടില്ല,” എന്ന് ജി. സുധാകരൻ വ്യക്തമാക്കി.
തന്റെ പൊതുജീവിതത്തിൽ ഇതുവരെ ആരുടെ കൈയ്യിൽ നിന്നും നയാപൈസ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യ മാസം ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്ന പ്രഫസര്‍ ആയിരുന്നുവെന്നും, വീട്ടുജോലിക്കാരിക്കു വീട് വയ്ക്കാനാണ് ഭാര്യ സ്ഥലം വാങ്ങിയതെന്നും വീട് പണിതു നല്‍കിയത് ഭാര്യയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ജി. സുധാകരന്റെ ഭാര്യ സ്ഥലം വാങ്ങിയതിന്റെയും ബാങ്ക് അക്കൗണ്ടിലെ പണത്തിന്റെയും വിവരങ്ങള്‍ പുറത്തു വിടണമെന്ന് എച്ച്.
സലാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ വെല്ലുവിളി ഉയർത്തിയിരുന്നു. ഈ രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെയാണ് സുധാകരന്റെ ഭാഗത്തുനിന്നും ഈ തുറന്നുപറച്ചിൽ ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

