സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായകമായ യു.ഡി.എഫ് യോഗത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു. സർക്കാരിന് മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെടുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ഘടകകക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ ആഭ്യന്തര മന്ത്രിയെ പേരെടുത്തു പ്രശംസിക്കുകയുണ്ടായി. ഇതിനിടയിൽ, സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഉചിതമായ നിർദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേക യു.ഡി.എഫ് ഉപസമിതിയെ നിയോഗിക്കാൻ യോഗത്തിൽ തീരുമാനമായി.
ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി നിശ്ചയിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മദ്യവില്പന സംബന്ധിച്ച കാര്യങ്ങൾ സമഗ്രമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കാൻ മാറ്റിവെച്ചത്.
കൂടാതെ, രണ്ടാം ഭൂപരിഷ്കരണം, സർക്കാരിന്റെ സ്വകാര്യ നിക്ഷേപ നിലപാട് തുടങ്ങിയ സുപ്രധാന വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തതായാണ് വിവരം ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

