ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി തുടങ്ങിയ ഗുരുതര രോഗങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനും പ്രതിരോധ വാക്സിനേഷൻ വ്യാപകമാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന മരുന്ന് ലഭ്യതക്കുറവ് എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഇതിന്റെ ഭാഗമായി പുതിയ മരുന്നുകൾ വാങ്ങുന്നതിനായി ആരോഗ്യ വകുപ്പിന് 500 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. രോഗപ്രതിരോധ പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങളിലും ഒറ്റക്കെട്ടായി പ്രവർത്തിക്കാനാകുന്നത് കേരളത്തിന്റെ പ്രധാന നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ ഒഴിവാക്കണമെന്നും, ആശുപത്രി ജീവനക്കാർ രോഗികളോട് മാന്യമായും അനുകമ്പയോടെയും പെരുമാറണമെന്നും മന്ത്രി നിർദ്ദേശിച്ചു. ചടങ്ങിൽ വി.
മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും നിർമാർജ്ജനം ചെയ്യാനും സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനായി ശക്തമായ ബോധവത്കരണവും സാമൂഹിക തലത്തിലുള്ള മാറ്റവുമാണ് ആവശ്യം. കേവലം ഒരു ദിവസത്തെ ചടങ്ങിൽ ഒതുങ്ങാതെ ഓരോ വ്യക്തിയും ആരോഗ്യപ്രവർത്തകന്റെ കരുതൽ നൽകണമെന്നും, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലേക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കണമെന്നും എം.എൽ.എ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.
മീനാക്ഷി മുഖ്യപ്രഭാഷണം നിർവഹിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.
കെ. വി.
വിശ്വനാഥൻ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ.
പി. റീത്ത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.
ബിന്ദു മോഹൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ചു രവീന്ദ്രൻ, സൂപ്രണ്ട് ഡോ.
ജയചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. എസ്.
ഹരികുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർനോൾഡ് ദീപക്, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ജില്ലാ ടി.ബി ഓഫീസർ ഡോ രഞ്ജി രാജൻ, സംസ്ഥാന എയിഡ്സ് നിയന്ത്രണ സമിതി ഡെപ്യൂട്ടി ഡയറക്ടർ ബാല മഞ്ചു തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന ബോധവത്ക്കരണ സെമിനാറിന് മെഡിക്കൽ കോളേജ് അഡിഷണൽ പ്രൊഫസർ ഡോ. എസ്.
ശ്രീജയ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഹെപ്പറ്റൈറ്റിസ്-ബി പരിശോധനയിലും വാക്സിനേഷനിലും രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങളിൽ നിന്നുള്ള 100 ലധികം പേർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

