സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ് പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾക്ക് ശേഷമുള്ള തകരാറുകൾ. പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ്ങിന്റെ പ്രീമിയം മോഡലുകളായ ഗാലക്സി S25 അൾട്രാ, ഗാലക്സി S24 അൾട്രാ എന്നീ ഫോണുകൾ ഉപയോഗിക്കുന്നവർക്കാണ് നിലവിൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരിക്കുന്നത്.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഓൺലൈൻ ഫോറങ്ങളിലും വരുന്ന റിപ്പോർട്ടുകൾ പ്രകാരം, അടുത്തിടെ പുറത്തിറങ്ങിയ ജൂലൈ മാസം വകയായുള്ള അപ്ഡേറ്റിന് പിന്നാലെയാണ് ഈ പ്രശ്നങ്ങൾക്ക് തുടക്കമായിരിക്കുന്നത്. ഫോൺ അമിതമായി ചൂടാകുക, ബാറ്ററി ചാർജ് വേഗത്തിൽ തീർന്നുപോവുക, ചാർജിംഗ് വേഗത കുറയുക തുടങ്ങിയ പ്രയാസങ്ങളാണ് ഉപയോക്താക്കൾ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
ഇത് ദൈനംദിന ഉപയോഗത്തെ പ്രതികൂലമായി ബാധിക്കുന്നതായി ഉപയോക്താക്കൾ വ്യക്തമാക്കുന്നു. മാസത്തിന്റെ തുടക്കത്തിലാണ് ഈ അപ്ഡേറ്റ് ഔദ്യോഗികമായി പുറത്തിറക്കിയത്.
എന്നാൽ പുതിയ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഒരൽപ്പം കൂടി കാത്തിരിക്കുന്നതാണ് ഉചിതമെന്ന് സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഔദ്യോഗികമായ പ്രതികരണങ്ങളോ പരിഹാരങ്ങളോ കമ്പനിയുടെ ഭാഗത്തുനിന്ന് വരുന്നതുവരെ അപ്ഡേറ്റുകൾ താൽക്കാലികമായി മാറ്റിവെക്കുന്നത് നന്നായിരിക്കും.
അപ്ഡേറ്റ് ചെയ്തുകഴിഞ്ഞിട്ട് പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്ക് പരിഹാരമായി വിവിധ മാർഗ്ഗങ്ങൾ ഓൺലൈനിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. വാട്സാപ്പുമായി ബന്ധപ്പെട്ട
ചില പ്രശ്നങ്ങളാണ് ഫോൺ ചൂടാകാൻ കാരണമെന്നും എൻക്രിപ്റ്റ് ചെയ്ത ബാക്കപ്പുകൾ ഓഫാക്കുന്നത് വഴി ഇതിന് പരിഹാരം കാണാമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഔദ്യോഗികമായ സോഫ്റ്റ്വെയർ പരിഹാരം വരുന്നത് വരെ കാത്തിരിക്കുന്നതാണ് സുരക്ഷിതം.
ഇതിനിടയിൽ, സാംസങ്ങിന്റെ പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഗാലക്സി Z ഫോൾഡ് 8 സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നുണ്ട്. ആകർഷകമായ ഫീച്ചറുകളോടെ എത്തുന്ന ഈ ഫോൺ ഉപയോക്താക്കൾക്കിടയിൽ ഇതിനോടകം തന്നെ കൗതുകമുണർത്തിയിട്ടുണ്ട്.
7.6 ഇഞ്ച് വിസ്തൃതിയുള്ള പ്രധാന ഡിസ്പ്ലേയും, 4,800mAh ബാറ്ററിയും, കരുത്തുറ്റ പ്രൊസസ്സറുമായാണ് പുതിയ ഫോൾഡബിൾ മോഡൽ വിപണിയിലേക്ക് എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

