തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായി സർക്കാരിന്റെ പുതിയ നീക്കം. സ്വകാര്യ സ്ഥാപനമായ ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി ഔദ്യോഗിക ധാരണയായിട്ടുണ്ട്.
ഇതിന്റെ ഭാഗമായി 200 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തേക്ക് എത്തിക്കുക. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുന്ന വൈകിട്ട് 6 മണി മുതൽ രാത്രി 12 മണിവരെയുള്ള പീക്ക് സമയത്താണ് ഈ വൈദ്യുതി ലഭ്യമാകുക.
യൂണിറ്റിന് 11 രൂപ നിരക്കിലാണ് സർക്കാർ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വൈദ്യുതി വാങ്ങുന്നത്. ഈ മാസം മുതൽ വരുന്ന ഒക്ടോബർ 31 വരെയാണ് ഈ ക്രമീകരണത്തിലൂടെ വൈദ്യുതി ലഭിക്കുക.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണെന്നും ഇന്നലെയും രണ്ടിലധികം തവണ വിവിധയിടങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു എന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

