തൃക്കരിപ്പൂർ: വിവാഹത്തിനെത്തിയ സംഘം ഭക്ഷണാവശിഷ്ടങ്ങൾ ചാക്കിലാക്കി കിണറ്റിൽ തള്ളിയ സംഭവത്തിൽ പിഴയൊടുക്കി. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ ഇളമ്പച്ചിയിലാണ് ഈ അപൂർവ്വ സംഭവം നടന്നത്.
പ്രദേശത്തെ ഒരു വിവാഹത്തിൽ പങ്കെടുക്കാനായി മലപ്പുറം ഭാഗത്തുനിന്നും ടൂറിസ്റ്റ് ബസിൽ എത്തിയവരാണ് കുറ്റകൃത്യത്തിന് പിന്നിൽ. പരിസരത്തുള്ള മിനി എസ്റ്റേറ്റിലെ തൊഴിലാളികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറ്റിലാണ് മാലിന്യം തള്ളിയത്.
വിവാഹവീട്ടിൽ നിന്നും ശേഖരിച്ച ഭക്ഷണം യാത്രാമധ്യേ ബസിൽ വെച്ച് കഴിച്ചതിന് ശേഷമാണ് അവശിഷ്ടങ്ങൾ രണ്ട് ചാക്കുകളിലാക്കി കെട്ടിമാറ്റിയത്. തുടർന്ന് രാത്രിയുടെ മറവിൽ ഈ ചാക്കുകെട്ടുകൾ കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.
കിണറിന് സമീപം ഭക്ഷണാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കിണറിനുള്ളിൽ മാലിന്യച്ചാക്കുകൾ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പ്രാദേശിക അന്വേഷണത്തിൽ സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. രാത്രി 7:20-ന് ബസിന്റെ ലഗേജ് കാബിൻ തുറന്ന് ചാക്കുകെട്ടുകൾ കിണറ്റിലേക്ക് തള്ളുന്ന ദൃശ്യങ്ങൾ ഇതിൽ വ്യക്തമായി പതിഞ്ഞിരുന്നു.
സിസിടിവി ദൃശ്യങ്ങൾ സഹിതം നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തൃക്കരിപ്പൂർ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നിയമനടപടികളുടെ ഭാഗമായി സംഘത്തിന് പിഴ ചുമത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

