ലഹരിക്കെതിരെ ശക്തമായ സാമൂഹിക ബോധവൽക്കരണം അനിവാര്യമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കോട്ടയം ബസേലിയസ് കോളജിൽ നടന്ന ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി വിപത്തിനെ ലഘുവായി കാണുന്ന പ്രവണത സമൂഹത്തിൽ അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “കുട്ടികൾ പോലും പണമുണ്ടാക്കാനുള്ള കുറുക്കുവഴിയായി ലഹരി വിൽപനയെ കാണുമ്പോൾ സമൂഹം കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
വളർന്നുവരുന്ന തലമുറയെ തകർക്കുന്ന വിപത്താണ് ലഹരിമരുന്ന്” എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ, ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മികച്ച പങ്കുവഹിച്ച ജീവനക്കാർക്ക് സ്പീക്കർ മെമന്റോകൾ കൈമാറി.
ആരോഗ്യവകുപ്പ് തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. നഗരസഭാ ചെയർമാൻ എം.പി.
സന്തോഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങളായി തിരഞ്ഞെടുക്കപ്പെട്ട
നൂറ് സ്കൂളുകൾക്ക് ഡെപ്യൂട്ടി കലക്ടർ സജിത് നാസർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബസേലിയസ് കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ.
എം.വി.കൃഷ്ണരാജ് പുകയിലവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.
എൻ.പ്രിയ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എസ്.ഗോപകുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ടുബാക്കോ കൺട്രോൾ പ്രോഗ്രാം നോഡൽ ഓഫിസർ ഡോ.
സി.ജെ.സിത്താര, കെ.അനിൽകുമാർ, ടി.ആർ.ബിജു എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കേരള വൊളന്ററി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ഡയറക്ടർ സാജു വി.
ഇട്ടി ബോധവൽക്കരണ ക്ലാസ് നയിച്ചു. ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും മേയ് 31-നാണ് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

