പാലക്കാട് നഗരത്തിൽ പുതിയ യാത്രാസൗകര്യമൊരുക്കിക്കൊണ്ട് സ്കൂൾ പരിസരത്തുകൂടി കെഎസ്ആർടിസി സിറ്റി ബസ് സർവീസിന് തുടക്കമായി. ബിഗ് ബസാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ബസിനെയും ജീവനക്കാരെയും പൂക്കൾ വിതറിയും മാല ചാർത്തിയും മധുരം നൽകിയുമാണ് സ്വീകരിച്ചത്.
സ്കൂളിനു മുന്നിലൂടെയുള്ള പ്രഥമ ബസ് സർവീസാണിത്. വിദ്യാർഥികളുടെയും സ്കൂൾ പിടിഎയുടെയും ഏറെക്കാലത്തെ ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്.
സിറ്റി ബസ് സർവീസ് സംബന്ധിച്ച ആലോചനകൾ തുടങ്ങിയ ഘട്ടത്തിൽത്തന്നെ സ്കൂൾ അധികൃതരും വാർഡ് കൗൺസിലർ എം.എം.അഷ്കർ എന്നിവർ രാവിലെയും വൈകിട്ടും സ്കൂൾ പരിസരം വഴി സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസിക്കും രമേഷ് പിഷാരടി എംഎൽഎയ്ക്കും നിവേദനം സമർപ്പിച്ചിരുന്നു. കൂടാതെ, മന്ത്രി സി.പി.ജോൺ പാലക്കാട് സന്ദർശിച്ചവേളയിലും അദ്ദേഹത്തിന് നിവേദനം നൽകിയിരുന്നു.
തുടർന്ന് എംഎൽഎയുടെയും മന്ത്രിയുടെയും പ്രത്യേക താൽപ്പര്യപ്രകാരമാണ് സ്കൂൾ പരിസരം വഴി സർവീസ് യാഥാർത്ഥ്യമാക്കിയത്. സ്കൂളിനു മുന്നിൽ നടന്ന സ്വീകരണ പരിപാടികൾക്ക് നഗരസഭാംഗം എം.എം.അഷ്കർ, പിടിഎ പ്രസിഡന്റ് മുസ്തഫ പൂളക്കാട്, പ്രധാനാധ്യാപിക ലേഖാ ഗോവിന്ദ്, മുൻ പിടിഎ പ്രസിഡന്റ് എ.ഫൈസൽ എന്നിവരും വിദ്യാർഥികളും ചേർന്ന് നേതൃത്വം നൽകി.
കെഎസ്ആർടിസിയെ പ്രതിനിധീകരിച്ച് പി.എസ്.മഹേഷ്, സഞ്ജീവ്കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

